കാന്‍ബറയില്‍ പരി. കന്യകാ മറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ ആഘോഷം ഭക്തി സാന്ദ്രമായി

കാന്‍ബറയില്‍ പരി. കന്യകാ മറിയത്തിന്റെയും  വി. അല്‍ഫോന്‍സാമ്മയുടെയും  തിരുന്നാള്‍ ആഘോഷം ഭക്തി സാന്ദ്രമായി
കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുന്നാളും ഇടവക ദിനാഘോഷവും ഭക്തി സാന്ദ്രമായി. തനതു സുറിയാനി തനിമയില്‍ പൂര്‍ണ്ണമായും നടന്ന തിരുന്നാള്‍ ആഘോഷം പുതിയ തലമുറക്കും തദ്ദേശീയര്‍ക്കും നവ്യാനുഭവമായി. പൊന്‍, വെള്ളികുരിശുകളുടെയും മുത്തുക്കുടകളുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ തിരുസ്വരൂപങ്ങളും വഹിച്ചു നടന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസ പ്രഖ്യാപനത്തിന്റെ നേര്‍ക്കാഴ്ചയായി. . സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ഇടവക രൂപീകൃത മായതിന്റെ ഒന്നാം വാര്‍ഷികവും കാന്‍ബറയില്‍ മലയാളി കത്തോലിക്കാ കൂട്ടായ്മ സ്ഥാപിതമായതിന്റെ പത്താം വാര്‍ഷികവും ഇതോടൊപ്പം ആഘോഷിച്ചു.


മൂന്നു ദിവസമായാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടന്നത്. യാരലുമാലാ സെന്റ്‌സ് പീറ്റര്‍ ഷാന്നേല്‍ പള്ളിയില്‍ മുന്‍വികാരി ഫാ. വര്‍ഗീസ് വാവോലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന തിരുകര്‍മ്മങ്ങളോടെ തിരുന്നാള്‍ ആഘോഷത്തിന് തുടക്കം കുറിച്ചു.തിരുന്നാള്‍ കൊടിയേറ്റിനും തിരു സ്വരൂപ പ്രതിഷ്ഠയ്ക്കും ശേഷം ആഘോഷമായ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിച്ചു മുന്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍ (ബ്രിസ്ബയിന്‍ സീറോ മലബാര്‍ ഇടവക വികാരി ) തിരുന്നാള്‍ സന്ദേശം നല്‍കി. ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍ സഹ കാര്‍മ്മികത്വം വഹിച്ചു.രണ്ടാം ദിവസം) ഇടവക ദിനമായി ആഘോഷിച്ചു. മെറിച്ചി കോളേജില്‍ രാവിലെ വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് കായിക മത്സരങ്ങള്‍ നടന്നു. വൈകുന്നേരം . നടന്ന കലാസന്ധ്യ വത്തിക്കാന്‍ അപ്പസ്‌റ്റോലിക് നൂണ്‍ഷിയോ കൗണ്‍സിലര്‍ മോണ്‍സിഞ്ഞോര്‍ റവ. ജോണ്‍ കല്ലറക്കല്‍ ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് താമരശേരി താമരശ്ശേരി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍. റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവിന്റെ നാമഹേതുക തിരുന്നാള്‍ ആഘോഷിച്ചു. പിതാവ് മാര്‍. റെമിജിയോസ് ഇഞ്ചനാനിയില്‍ കേക്ക് മുറിച്ചു. വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രസ്റ്റി ബെന്നി കണ്ണമ്പുഴ, ജനറല്‍ കണ്‍വീനര്‍ കെന്നഡി അബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് ഇടവകയിലെ വിവിധ വാര്‍ഡുകളുടെയും, സംഘടനകളുടെയും, വിശ്വാസ പരിശീലന കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നടന്ന കലാപരിപാടികള്‍ ഏറെ ശ്രെദ്ധേയമായി. തുടര്‍ന്ന് സ്‌നേഹവിരുന്ന് നടന്നു.


പ്രധാന തിരുന്നാള്‍ ദിനത്തില്‍ യറലുംല പള്ളിയില്‍ താമരശ്ശേരി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍. റെമിജിയോസ് ഇഞ്ചനാനിയില്‍ ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിച്ചു തിരുന്നാള്‍ സന്ദേശം നല്‍കി. ഫാ. മാത്യു കുന്നപ്പിള്ളില്‍, ഫാ. ജോഷി കുര്യന്‍ ഫാ. പ്രവീണ്‍ അരഞ്ഞാണി, ഫാ. ടോമി പട്ടുമാക്കിയില്‍, ഫാ. അസിന്‍ തൈപ്പറമ്പില്‍, ഫാ. ബൈജു തോമസ് എന്നിവര്‍ സഹ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് തനതു സുറിയാനി കേരള തനിമയില്‍ തീരുസ്വരൂപങ്ങ, ളുമായി വാദ്യ മേളങ്ങളുടെയും പൊന്‍, വെള്ളി കുരിശുകളുടെയും, മുത്തുക്കുടകളുടെയും അകമ്പടിയോടെയുള്ള തിരുന്നാള്‍ പ്രദക്ഷിണം, ലദീഞ്ഞ്എന്നിവയും തുടര്‍ന്ന് ചെണ്ടമേളവും സ്‌നേഹവിരുന്നും നടന്നു. തിരുന്നാളിന് മുന്നോടിയായി നടന്ന നവന്നാളിന് വിവിധ ദിവസങ്ങളില്‍ ഫാ.ജെയിംസ് ആന്റണി, മോണ്‍സിഞ്ഞോര്‍ ജോണ്‍ കല്ലറക്കല്‍, ഫാ. അസിന്‍ തൈപ്പറമ്പില്‍, ഫാ. ബൈജു തോമസ്, ഫാ. സിജോ തെക്കേകുന്നേല്‍, ഫാ. ജോഷി കുര്യന്‍, ഫാ. പ്രവീണ്‍ അരഞ്ഞാണി, ഫാ. ജിസ് കുന്നുംപുറത്തു, ഫാ. ടോമി പട്ടുമാക്കിയില്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. തിരുന്നാളിനോടു അനുബന്ധിച്ചു കുട്ടികളെ അടിമ വയ്ക്കുന്നതിനും കഴുന്ന്, മാതാവിന്റെ കിരീടം എന്നിവ എഴുന്നള്ളിക്കുന്നതിനും വിശ്വാസികള്‍ക്ക് അവസരം ഒരുക്കിയിരുന്നു.


തദ്ദേശീയരും മലയാളികളും ഉള്‍പ്പെടെ ആയിരത്തിലേറെപ്പേര്‍ തിരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. അജയ് തോമസ് പറമ്പകത്ത് , അനീഷ് സെബാസ്റ്റ്യന്‍ കാവാലം, ആന്റണി പന്തപ്പള്ളില്‍ മാത്യു, ബിജു മാത്യു പുളിക്കാട്ട്, ചാള്‍സ് ജോസഫ് കൊടമുള്ളില്‍, ഡിജോ ജോസഫ് ചെന്നിലത്തുകുന്നേല്‍, ജെയിംസ് ഇഗ്‌നേഷ്യസ് പൊന്നമറ്റം, ജോബിന്‍ ജോണ്‍ കാരക്കാട്ട് , റോണി കുര്യന്‍ കൊട്ടാരത്തില്‍, സജിമോന്‍ തോമസ് ചെന്നുംചിറ , സെബാസ്റ്റ്യന്‍ വര്‍ഗീസ് കണ്ണംകുളത്ത്, ഷിനു ജേക്കബ് വാണിയപ്പുരക്കല്‍, ടൈറ്റസ് ജോണ്‍ തുണ്ടിയില്‍ എന്നിവരായിരുന്നു ഇത്തവണത്തെ തിരുന്നാള്‍ പ്രസുദേന്തിമാര്‍. വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍,തിരുന്നാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെന്നഡി എബ്രഹാം, കൈക്കാരന്മാരായ ബെന്നി കണ്ണമ്പുഴ , രാജു തോമസ്, സിജു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള വിവിധ കമ്മിറ്റികള്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.



Other News in this category



4malayalees Recommends

LIKE US