അഞ്ചാമത് ക്ലാപ്പ് വോളിബോള്‍ മത്സരങ്ങള്‍ ഒക്‌ടോബര്‍ 15-ന്

A system error occurred.

അഞ്ചാമത് ക്ലാപ്പ് വോളിബോള്‍ മത്സരങ്ങള്‍ ഒക്‌ടോബര്‍ 15-ന്
ബാള്‍ട്ടിമോര്‍: മേരിലാന്റിലെ ബാള്‍ട്ടിമോറില്‍ ഏറ്റവും പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന 'ക്ലാപ്പ് വോളിബോളിന്റെ' അഞ്ചാംവര്‍ഷ മത്സരങ്ങള്‍ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്റ് ബാള്‍ട്ടിമോര്‍ കൗണ്ടിയിലെ സ്റ്റേഡിയത്തില്‍ വച്ച് ഒക്‌ടോബര്‍ 15-നു നടത്തപ്പെടും.


ഒന്നാംപാദ മത്സരങ്ങള്‍ ഒക്‌ടോബര്‍ രണ്ടാംതീയതി വരെ മനോഹരമായി പര്യവസാനിച്ചു. അമേരിക്കയിലേയും കാനഡയിലേയും വിവിധ സ്ഥലങ്ങളില്‍ നിന്നു മുപ്പതില്‍പ്പരം ടീമുകള്‍ മത്സരിക്കുന്നു. ഒന്നാം സമ്മാനം ഫലകവും 4,000 ഡോളറും, രണ്ടാം സമ്മാനം ഫലകവും 2000 ഡോളറും, മൂന്നാം സമ്മാനം ഫലകവും 1000 ഡോളറുമായിരിക്കും. കൂടാതെ വ്യക്തിഗതമായ അനേകം സമ്മാനങ്ങളും വിതരണം ചെയ്യപ്പെടും.


അന്നേദിവസം വൈകുന്നേരം 6 മണിക്ക് കൊളംബിയയില്‍ വച്ചു നടക്കുന്ന സംഗമത്തില്‍ പ്രശസ്ത നര്‍ത്തകിയും നൃത്തസംവിധായകയുമായ ദീപാ അയ്യങ്കാര്‍ നൃത്തനൃത്യങ്ങള്‍ അവതരിപ്പിക്കും. പ്രമുഖ ഗായികമാരായ അനിത, ടസ്‌കീന്‍ എന്നിവരുടെ സംഗീത പ്രകടനവുമുണ്ടായിരിക്കും. മേരിലാന്റിലെ കൊളംബിയയിലുള്ള ഇന്റര്‍ഫെയ്ത്ത് സെന്ററാണ് ഈ കലോത്സവത്തിനു വേദിയാവുക. ഫിലാഡല്‍ഫിയയിലെ സ്‌പൈസസ് ഗാര്‍ഡന്‍, ബാള്‍ട്ടിമോര്‍ പാരഡൈസ് ഇന്ത്യ എന്നിവര്‍ വിളമ്പുന്ന വിപുലമായ അത്താഴവിരുന്നോടെ പരിപാടികള്‍ക്ക് തിരശീല വീഴും.


പരിപാടികളിലേക്ക് എല്ലാ കായികപ്രേമികളേയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: clapvolleyball.com മോഹന്‍ മാവുങ്കല്‍ അറിയിച്ചതാണിത്.Other News in this category4malayalees Recommends