പാരഡൈസ് ഓഡിയോ മിനിസ്ട്രീസ് പ്രസിദ്ധീകരിച്ച 'സ്വര്‍ഗ്ഗീയ സംഗീതധാര' പ്രകാശനം ചെയ്തു

A system error occurred.

പാരഡൈസ് ഓഡിയോ മിനിസ്ട്രീസ് പ്രസിദ്ധീകരിച്ച 'സ്വര്‍ഗ്ഗീയ സംഗീതധാര' പ്രകാശനം ചെയ്തു
ടൊറന്റോ (കാനഡ): നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ ഇരുപത്തൊന്നാമത് നാഷണല്‍ കോണ്‍ഫറന്‍സില്‍, സിസ്റ്റര്‍ സൂസന്‍ ബി. ജോണ്‍ രചിച്ച 'സ്വര്‍ഗ്ഗീയ സംഗീതധാര' എന്ന പുസ്തകം കോണ്‍ഫറന്‍സ് പ്രസിഡന്റ് ഡോ. സാംകുട്ടി വര്‍ഗീസ്, ഗാനരചയിതാവ് സാംകുട്ടി മത്തായിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു.


പാരഡൈസ് ഓഡിയോ മിനിസ്ട്രി പ്രസിദ്ധീകരിച്ച പത്തൊമ്പത് സി.ഡികളിലെ ഗാനങ്ങളും, ഇനിയും പ്രസിദ്ധീകരിക്കാനുള്ള ഗാനങ്ങളും, വിവിധ പെന്തക്കോസ്ത് കോണ്‍ഫറന്‍സുകള്‍ക്കായി രചിച്ച തീം സോംഗ് സമര്‍പ്പണം, ആശംസാ മംഗളം, അനുസ്മരണം എന്നീ ഗാനങ്ങളും, കവിതകളും, അനേകം സാഹിത്യകാരന്മാരുടേയും, സാഹിത്യകാരികളുടേയും അഭിനന്ദനങ്ങളും മറ്റ് ആത്മീയ മൂല്യങ്ങളും ഈ പുസ്തകത്തിന്റെ മാറ്റു വര്‍ദ്ധിപ്പിച്ചിരിക്കുന്നു.


പാരഡൈസ് ഓഡിയോ മിനിസ്ട്രിയുടെ വെബ്‌സൈറ്റില്‍ ഇവയെല്ലാം കാണുകളും കേള്‍ക്കുകയും ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സൂസന്‍ ബി. ജോണ്‍ പാരഡൈസ് ഓഡിയോ മിനിസ്ട്രി (954 465 5758).


Other News in this category4malayalees Recommends