പാകിസ്താനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടമണിഞ്ഞു

A system error occurred.

പാകിസ്താനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടമണിഞ്ഞു
ചിരവൈരികളായ പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യക്ക് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം.ഉദ്വേഗഭരിതമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വിജയം. ഇന്ത്യയ്ക്ക് വേണ്ടി രൂപീന്ദര്‍പാല്‍ സിങ്ങ്, അഫാന്‍ യൂസഫ്, നിക്കന്‍ തിമയ്യ എന്നിവര്‍ ലക്ഷ്യം കണ്ടെത്തി. പാക് നിരയില്‍ അലീം ബിലാല്‍, അലി ഷാന്‍ എന്നിവര്‍ ഗോള്‍ കണ്ടെത്തി. സകോര്‍:3-2രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടുന്നത്. ദക്ഷിണ കൊറിയയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.മടക്കമില്ലാത്ത രണ്ട് ഗോളിന് മുന്നിട്ടു നിന്നശേഷം സമനില വഴങ്ങിയശേഷമാണ് ഇന്ത്യ വിജയിച്ചത്. പകുതി സമയത്ത് ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിലായിരുന്നു ഇന്ത്യ. ഇത് രണ്ടാം തവണയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കുന്നത്.പതിനെട്ടാം മിനറ്റില്‍ രൂപീന്ദര്‍പാല്‍ സിങ്ങിലൂടെയാണ് ഇന്ത്യ ആദ്യം മുന്നിലെത്തിയത്. പെനാല്‍റ്റി കോര്‍ണറാണ് ഗോളിന് വഴി തുറന്നത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് കിട്ടിയ രണ്ടാം പെനാല്‍റ്റി കോര്‍ണറായിരുന്നു ഇത്.

23-ാം മിനിറ്റില്‍ അഫന്‍ യൂസഫ് ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. സര്‍ദാര്‍ സിങ് കൊടുത്ത ഒരു നെടുനീളന്‍ ആസ് രമണ്‍ദീപ് പിടിച്ചെടുത്ത് സര്‍ക്കിളിനുള്ളില്‍ അഫന്‍ യൂസഫിന് നല്‍കി. യൂസഫ് അത് നന്നായി പോസ്റ്റിലേയ്ക്ക് ഡിഫല്‍ക്റ്റ് ചെയ്തു വിടുകയും ചെയ്തു.എന്നാല്‍, മൂന്ന് മിനിറ്റിനുള്ളില്‍ പാകിസ്താന്‍ മുഹമ്മദ് അലീം ബിലാലിലൂടെ ഒരു ഗോള്‍ മടക്കി. ബിലാലിന്റെ താഴ്ന്നുപറന്ന ഫല്‍ക്കിന്റെ വഴി മുടക്കാന്‍ ഇന്ത്യന്‍ ഗോളി ആകാശിന് കഴിഞ്ഞില്ല. 38-ാം മിനിറ്റില്‍ അലി ഷാന്‍ ഇന്ത്യയെ ഞെട്ടിച്ച് സ്‌കോര്‍ തുല്ല്യമാക്കി. ടൂര്‍ണമെന്റില്‍ അലി ഷായുടെ രണ്ടാം ഗോള്‍.

എന്നാല്‍, 51-ാം മിനിറ്റില്‍ നിഖിന്‍ തിമ്മയ്യ ഇന്ത്യയ്ക്ക് വിലപ്പെട്ട വിജയഗോള്‍ വലയിലെത്തിച്ചു. ജസ്ജിത് നല്‍കിയ ഒരു ഏരിയല്‍ പന്ത് രമണ്‍ദീപ് ഒന്നാന്തരമായി പിടിച്ചെടുത്ത് നിഖിന്‍ തിമ്മയ്യക്ക് നല്‍കി. നേരത്തെ ഒരവസം നഷ്ടപ്പെടുത്തിയ തിമ്മയ്യയ്ക്ക് ഇക്കുറി പിഴച്ചില്ല. ഗോളിയെ കബളിപ്പിച്ച് ഒന്നാന്തരമായി തന്നെ പന്ത് വലയില്‍. കളിയുടെ അന്ത്യ നിമിഷത്തില്‍ ഇന്ത്യ മുന്നില്‍. അമ്പത്തിമൂന്നാം മിനിറ്റില്‍ ഇന്ത്യയെ വിറപ്പിച്ച് പാകിസ്താന് ഒരു പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും അവര്‍ക്ക് പന്ത് നിയന്ത്രിക്കാനായില്ല.Other News in this category4malayalees Recommends