വിഎസ്സിനെ എംഎല്‍എ ഹോസ്റ്റലില്‍ നിന്നും സ്പീക്കര്‍ ഇറക്കി വിട്ടു

A system error occurred.

വിഎസ്സിനെ എംഎല്‍എ ഹോസ്റ്റലില്‍ നിന്നും സ്പീക്കര്‍ ഇറക്കി വിട്ടു

മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷനും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്.അച്യൂതാനന്ദന്റെ എം.എല്‍.എ ഹോസ്റ്റലിലെ മുറി ഒഴിയണമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനം മോഹിച്ച് നടന്ന വിഎസ്സിന് ഒടുക്കം കാബിനറ്റ് പദവിയോട് ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷന്റെ പദവി നല്‍കുകയായിരുന്നു. കമ്മീഷന്‍ അദ്ധ്യക്ഷ പദവി ആദ്യം സ്വീകരിക്കുന്നതിന് വിസമ്മതിച്ച വിഎസ് ഒടുക്കം മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ധത്തിലാണ് സ്ഥാനം സ്വീകരിച്ചതെന്ന് പറയപ്പെടുന്നു. കവടിയാര്‍ ഹൗസ് ഔദ്യോഗീക വസതിയായി ലഭിച്ചുവെങ്കിലും കമ്മീഷന്റെ ഓഫീസിനായി വിഎസ് ആവശ്യപ്പെട്ട സെക്രട്ടറിയേറ്റിലോ, അനക്‌സിലോ മുറികള്‍ നല്‍കിയിട്ടില്ല. എംഎല്‍എ ഹോസ്റ്റലിലെ മുറിയാണ് നിലവില്‍ കമ്മീഷന്‍ ഓഫീസായി ഉപയോഗിച്ചിരുന്നത്. ഈ മുറിയാണ് സ്പീക്കര്‍ ഒഴിപ്പിച്ചത്. കമ്മീഷന് സര്‍ക്കാര്‍ ഐഎംജിയില്‍ ഓഫീസ് അനുവദിച്ചുവെങ്കിലും വിഎസ് ഇത് സ്വീകരിച്ചിട്ടില്ല. താമസിത്തിന് വേണ്ടിയുള്ള മുറി ഓഫീസ് ഉപയോഗത്തിനായി അനുവദിക്കാനാകില്ലെന്ന് കാട്ടിയാണ് വിഎസ്സിന്റെ എംഎല്‍എ ഹോസ്റ്റലിലെ മുറി ഒഴിപ്പിച്ചത്. വരും ദിവസങ്ങളില്‍ ഇത് വിവാദത്തിന് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്‌

Related News

Other News in this category4malayalees Recommends