സുരേഷ് ഗോപി മോദിയെ വിട്ട് പിണറായിയെ സ്വീകരിക്കുമോ; സിപിഎമ്മിനെ ന്യായീകരിച്ച് സുരേഷ് ഗോപിയുടെ പ്രസംഗം

A system error occurred.

സുരേഷ് ഗോപി മോദിയെ വിട്ട് പിണറായിയെ സ്വീകരിക്കുമോ;  സിപിഎമ്മിനെ ന്യായീകരിച്ച് സുരേഷ് ഗോപിയുടെ പ്രസംഗം
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ഒരു പോലെ സിപിഎമ്മിനെ പഴിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. തലസ്ഥാനത്ത് നടത്തിയ യോഗത്തിലാണ് സുരേഷ് ഗോപി മുഖ്യമന്ത്രിയെ അനുകൂലിച്ച് രംഗത്ത് എത്തിയത്. കണ്ണൂരിലെ അക്രമസംഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പിണറായി വിജയനെ സുരേഷ് ഗോപി പ്രശംസിച്ചത്. മുഖ്യമന്ത്രിയുടെ സമീപനവും നിലപാടും വളരെ മാന്യമാണ്. കണ്ണൂരില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ക്രിയാത്മകായി ഇടപെടുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാത്തിനേയും സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നതാണ് കമ്മ്യൂണിസം. മനുഷ്യനെ മാത്രമല്ല, മണ്ണിനേയും മരങ്ങളേയും സ്‌നേഹിക്കണമെന്ന് കമ്മ്യൂണിസം പറയുന്നുണ്ട്. കമ്മ്യൂണിസത്തിന്റെ സങ്കല്‍പത്തിലല്ല പ്രശ്‌നം, അതിന്റെ പ്രയോഗത്തിലാണ് വീഴ്ചകളെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരിലെ അക്രമങ്ങളുടെ കാര്യത്തില്‍ സിപിഎമ്മിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ട്. അക്രമങ്ങള്‍ക്ക് കുറ്റക്കാര്‍ ഭരണകര്‍ത്താക്കളല്ല. താഴെ തട്ടിലുള്ള അണികളാണ് പ്രശ്‌നക്കാരാകുന്നത്. അവരെ നിലയ്ക്ക് നിര്‍ത്താന്‍ ഭരണം കൈയിലുള്ളത് ഒരു പ്രശ്‌നമാകരുതെന്നും സുരേഷ് ഗോപി പറഞ്ഞു. ദീര്‍ഘകാലം കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പം പുലര്‍ത്തിയിരുന്ന സുരേഷ് ഗോപി ആഗ്രഹിച്ച സ്ഥാനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബിജെപിയിലേക്ക് കാലുമാറിയതെന്ന് മുമ്പ് ആരോപണമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയുമായി ഇടഞ്ഞു നിന്നിരുന്ന സുരേഷ് ഗോപി ഒടുക്കം രാജ്യസഭാ സീറ്റ് ലഭിച്ചതിന് ശേഷമാണ് പാര്‍ട്ടിയില്‍ സജീവമായത്.


Related News

Other News in this category4malayalees Recommends