സഹകരണ പ്രതിസന്ധിക്കെതിരെ മെല്‍ബണ്‍ മലയാളി കൂട്ടാഴ്മ :പ്രവാസി സമൂഹത്തിന് മാതൃകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ .

സഹകരണ പ്രതിസന്ധിക്കെതിരെ മെല്‍ബണ്‍ മലയാളി കൂട്ടാഴ്മ :പ്രവാസി സമൂഹത്തിന് മാതൃകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ .
മെല്‍ബണ്‍ : കള്ളപ്പണം ഇല്ലാഴ്മയ ചെയ്യാനെന്ന പേരില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ നോട്ട് റദ്ദാക്കല്‍ നടപടി മൂലം ദുരിതം അനുഭവിക്കുന്ന കോടിക്കണക്കിനു ജനങ്ങളോട് ഐക്യപ്പെടാനും നാടിന്റെ നന്മ്മയില്‍ പങ്കു ചേരാനും മുന്നോട്ടു വന്ന മെല്‍ബണിലെ മലയാളി കൂട്ടാഴ്മ ലോകമെമ്പാടും ഉള്ള പ്രവാസി സമൂഹത്തിന് മാതൃക യാണെന്ന് കേരള സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു .


നോട്ട് റദ്ദാക്കല്‍ , സഹകരണ ബാങ്ക് നിയന്ത്രണം , പ്രവാസികളുടെ കൈവശം ഇപ്പോള്‍ ഉള്ള 500 ,1000 നോട്ടുകളുടെ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഓസ്‌ട്രേലിയന്‍ ഹൈ കമ്മീഷ്ണര്‍ വഴി പ്രധാനമന്ത്രിക്ക് നല്‍കാനായി നിവേദനം തയ്യാറാക്കുവാനും മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മയുടെയും ,ഓ ഐ സിസി ഓസ്‌ട്രേലിയായുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം ടെലിഫോണിലൂടെ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .


ഒരു ലക്ഷത്തി ഇരുപത്തിഏഴായിരം കോടി നിക്ഷേപം ഉള്ള സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് കഴിഞ്ഞ കുറെ നാളുകളായി റിസര്‍വ് ബാങ്ക് അധികാരികള്‍ സ്വീകരിക്കുന്നത് ,ഇത് മൂലം കേരളത്തിലെ വാണിജ്യ കാര്‍ഷിക മേഖല സ്തംഭനാവസ്ഥയില്‍ ആയിരിക്കുന്നു ഈ നില തുടര്‍ന്നാല്‍ പ്രവചിക്കാന്‍ കഴിയാത്ത ദുരന്തം ആയിരിക്കും കേരളത്തില്‍ സംഭവിക്കുകയെന്ന് മന്ത്രി പറഞ്ഞു . വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ലക്ഷകണക്കിന് നഴ്‌സുമാരുടെയും മറ്റുള്ളവരെടുയും ആശാകേന്ദ്രം ആയിരുന്നു സഹകരണ പ്രസ്ഥാനങ്ങള്‍ .അതിനാല്‍ സഹകരണ ബാങ്കുകളുടെ സംരക്ഷണത്തിനായി മുഴുവന്‍ പ്രവാസികളും രാഷ്ട്രീയ ഭേദമന്യ മുന്നോട്ടു വരണമെന്ന് സഹകരണ മന്ത്രി അഭ്യര്‍ത്ഥിച്ചു .

യോഗത്തില്‍ മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മയുടെ പ്രസിഡണ്ട് തിരുവല്ലം ഭാസി അധ്യക്ഷത വഹിച്ചു ,ഓ ഐ സിസി ഓസ്‌ട്രേലിയാ പ്രസിഡണ്ട് ജോസഫ് പീറ്റര്‍ മുഖ്യപ്രഭാഷണം നടത്തി . മാര്‍ട്ടിന്‍ ഉറുമീസ് ,ദിലീപ് രാജേന്ദ്രന്‍ ,പ്രതീഷ് മാര്‍ട്ടിന്‍ എന്നിവര്‍ സംസാരിച്ചു . തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഗീതു എലിസബത്ത് മാത്യു , അജിത ചിറയില്‍ ,ജിജേഷ് പി വി ,വിന്‍സി മാത്യു ,ബേബി മാത്യു ,തോമസ് കെ വര്‍ഗീസ് ,ടിജോ ജോസ് ,റോയ് തോമസ് ,ബിനോയ് ജോര്‍ജ് ,ബിജോ പടയാറ്റില്‍ , എബി പൊയ്ക്കാട്ടില്‍ ,ബിക്‌സ് ജോസഫ് ,ഷൈജു വര്‍ഗീസ് ,അനീഷ് ജോസഫ് ,ലാലു ജോസഫ് ,ബെന്നി , അരുണ്‍ പാലക്കലോടി ,ത്രേസ്യാമ്മ ജോസ് ,ലിജോ മോന്‍ എന്നിവര്‍ പങ്കെടുത്തു .

തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ' സഹകരണ സംരക്ഷണ ജനാധിപത്യ വേദി ' ക്ക് രൂപം നല്‍കി അരുണ്‍ പാലക്കലോടി ,റോയ് തോമസ് എന്നിവരെ കണ്‍വീനര്‍ മാരായി തെരഞ്ഞെടുത്തു .

Other News in this category4malayalees Recommends