രാത്രിയില്‍ ലിഫ്റ്റ് ചോദിച്ച് സ്ത്രീകള്‍ കൈനീട്ടിയാലും ശ്രദ്ധിക്കണം ; ആഡംബര കാറുകളെ നോട്ടം വയ്ക്കുന്ന തട്ടിപ്പുകാര്‍ ജീവനെടുക്കാനും സാധ്യത

A system error occurred.

രാത്രിയില്‍ ലിഫ്റ്റ് ചോദിച്ച് സ്ത്രീകള്‍ കൈനീട്ടിയാലും ശ്രദ്ധിക്കണം ; ആഡംബര കാറുകളെ നോട്ടം വയ്ക്കുന്ന തട്ടിപ്പുകാര്‍ ജീവനെടുക്കാനും സാധ്യത
ദേശീയ പാതയില്‍ ആയാലും മറ്റ് വഴികളിലായാലും രാത്രിയില്‍ ഒരു സ്ത്രീ കൈ കാണിച്ചാല്‍ മാനുഷിക പരിഗണന വച്ച് വാഹനം നിര്‍ത്തികൊടുക്കാന്‍ തോന്നും.സഹായിക്കാനുള്ള നമ്മുടെ മനസ് ചിലപ്പോള്‍ ചൂഷണത്തിന് ഇരയായേക്കാം.മൈസൂരു ദേശീയ പാതയില്‍ നടന്ന സംഭവം എല്ലാവര്‍ക്കും ഒരു മുന്നറിയിപ്പാണ് .മൈസൂര്‍ മാത്രമല്ല കൊച്ചിയിലും സമാധ സംഭവങ്ങള്‍ നടന്നിട്ടുണ്ട് .

മൈസൂരു ദേശീയ പാതയില്‍ മലയാളികളുടെ വാഹനങ്ങളെയാണ് പ്രധാനമായും കൊള്ളയടിക്കുന്നത്.കേരള തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ നോക്കി തട്ടിപ്പു നടത്തുന്ന 15 അംഗ സംഘമാണ് കഴിഞ്ഞ ദിവസം പിടിയിലായത്.മൈസൂരു സ്വദേശി ഖുശി,ബംഗളൂരു സ്വദേശിനി പ്രേമ എന്നവരെയാണ് സംഘം ലിഫ്റ്റ് ചോദിക്കാന്‍ നിര്‍ത്തുന്നത്.ഒടുവില്‍ വാഹനം നിര്‍ത്തുമ്പോള്‍ കൂട്ടത്തിലുള്ള സംഘം വാഹനം വളഞ്ഞ് ഡ്രൈവറെ ആക്രമിച്ച് പണവും ആഭരണവും തട്ടുന്നു.ഇവരുടെ പക്കല്‍ കുരുമുളക് സ്‌പ്രേയും തോക്ക്,തിരകള്‍ ,മാരകായുധങ്ങള്‍ എന്നിവ കാണും.വിലയേറിയ കേരള -തമിഴ്‌നാട് വാഹനങ്ങളെയാണ് ലക്ഷ്യമിട്ടു കവര്‍ച്ച നടത്തുന്നത് .

മുമ്പും മൈസൂരിലെ ഉദയഗിരിയില്‍ ഒരു സംഘം ഇത്തരത്തില്‍ പിടിയിലായിരുന്നു.ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെയാണ് അന്ന് അറസ്റ്റ് ചെയ്തത് .കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും സമാന അക്രമങ്ങളുണ്ടായിട്ടുണ്ട് .എന്നാല്‍ പലതും കേസായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Other News in this category4malayalees Recommends