ഭാര്യയെ തട്ടിക്കൊണ്ടുപോയി തടവില്‍പാര്‍പ്പിച്ച് പീഡിപ്പിച്ചതറിഞ്ഞ ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു ; യുവതിയ്ക്ക് നേരിട്ടത് കൊടിയ പീഡനം

ഭാര്യയെ തട്ടിക്കൊണ്ടുപോയി തടവില്‍പാര്‍പ്പിച്ച് പീഡിപ്പിച്ചതറിഞ്ഞ ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു ; യുവതിയ്ക്ക് നേരിട്ടത് കൊടിയ പീഡനം
ഭാര്യയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതറിഞ്ഞ ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.കഴിഞ്ഞ മാസം 22 ന് ചുരുവിലാണ് സംഭവം നടന്നത്.ബസ് കാത്തുനിന്ന 25 കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ ജീപ്പിലെത്തിയ മൂന്നു പേര്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു വാഹനത്തില്‍ കയറ്റുകയായിരുന്നു.സ്ത്രീയെ ഇവര്‍ ഒറ്റപ്പെട്ട സ്ഥലത്തെ കുടിലില്‍ മൂന്നുദിവസം താമസിപ്പിച്ചു പീഡിപ്പിച്ച ശേഷം മറ്റൊരു സംഘത്തിന് ഒരു ലക്ഷം രൂപയ്ക്ക് വിറ്റു.അവരും പീഡനം തുടര്‍ന്നു.പിന്നീട് പ്രതികളുടെ ഗ്രാമത്തിലെ ലീല റാം എന്നയാളെ കൊണ്ട് ഇവരെ വിവാഹം കഴിപ്പിക്കുകയും ഇതിന് പ്രതിഫലമായി ഇയാളില്‍ നിന്ന് ഒരു ലക്ഷം രൂപ വാങ്ങുകയും ചെയ്തു.28ന് ഈ ഗ്രാമത്തിലെ പ്രായമായ ഒരാളുടെ സഹായത്തോടെ യുവതി രക്ഷപ്പെട്ട് പോലീസ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു.ഭാര്യ നേരിട്ട പീഡനം അറിഞ്ഞതിന്റെ വിഷമത്തിലാണ് ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് .പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Other News in this category4malayalees Recommends