ബഹ്‌റൈനില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു തുടക്കമായി വിശ്വാസികളുടെ വീടുകളില്‍ എല്ലാം നക്ഷത്രവിളക്കുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ബഹ്‌റൈനിലെ ദേവാലയങ്ങളില്‍ നിന്നുള്ള കരോള്‍ സംഘങ്ങള്‍ വീട് വീടാന്തരം കയറിയിറങ്ങി ക്രിസ്മസ് രാവുകളെ സജീവമാക്കുന്നു

ബഹ്‌റൈനില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു തുടക്കമായി വിശ്വാസികളുടെ വീടുകളില്‍ എല്ലാം നക്ഷത്രവിളക്കുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ബഹ്‌റൈനിലെ ദേവാലയങ്ങളില്‍ നിന്നുള്ള കരോള്‍ സംഘങ്ങള്‍ വീട് വീടാന്തരം കയറിയിറങ്ങി ക്രിസ്മസ് രാവുകളെ സജീവമാക്കുന്നു
മനാമ: കിസ്മസിന്റെ വരവറിയിച്ച് ബഹ്‌റൈനില്‍ ആഘോഷങ്ങള്‍ക്കു തുടക്കമായി. വിവിധ ഹോട്ടലുകളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ്മസ് ട്രീ ലൈറ്റിംഗ് ചടങ്ങുകള്‍ സംഘടിപ്പിച്ചു. വിവിധ ദേവാലയങ്ങളുടേയും സംഘടനകളുടേയും ആഭിമുഖ്യത്തില്‍ കരോള്‍ സംഘങ്ങളും സജീവമായി.

വിശ്വാസികളുടെ വീടുകളില്‍ എല്ലാം നക്ഷത്രവിളക്കുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ബഹ്‌റൈനിലെ ദേവാലയങ്ങളില്‍ നിന്നുള്ള കരോള്‍ സംഘങ്ങള്‍ വീട് വീടാന്തരം കയറിയിറങ്ങി ക്രിസ്മസ് രാവുകളെ സജീവമാക്കുന്നു. പ്രവാസ ലോകത്തെ പ്രത്യേക സാഹചര്യത്തില്‍ വ്യാഴം വെള്ളി ദിവസങ്ങളില്‍ മാത്രമാണ് കരോള്‍ സംഘങ്ങള്‍ സന്ദര്‍ശനം നടത്തുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ തന്നെ ബഹ്‌റൈനിലെ കരോള്‍ സംഘങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പര്യടനം ആരംഭിച്ചു.

ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലേ 14 ഏരിയകളിലും കരോളിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ദേവാലയത്തില്‍ നിന്ന് ഏറ്റവും ദൂരെയുള്ള ഏരിയ ആയ റിഫാ സിത്ര ഏരിയയില്‍ നിന്നാണ് കരോള്‍ സംഘങ്ങള്‍ പര്യടനം ആരംഭിച്ചത്. ഇവിടെയുള്ള നിരവധി വിശ്വാസികളുടെ വീടുകളില്‍ സംഘം സന്ദര്‍ശനം നടത്തി.

ഇടവക വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം എന്നിവരുടെ പ്രാര്‍ത്ഥനയോട ആണ് പര്യടനം ആരംഭിച്ചത്. ദേവാലയങ്ങളിലെ ക്രിസമസ് ശുശ്രൂഷകള്‍ 24 ന് രാത്രിയിലും 25 നുമായി നടക്കും. ബഹ്‌റൈന്‍ മാര്‍ത്തോമ പാരീഷ്, സെന്റ് പോള്‍സ് മാര്‍ത്തോമ്മ പാരീഷ്, സെന്റ് പീറ്റേഴ്‌സ് യാക്കോബായ ചര്‍ച്ച്, സെന്റ് ഗ്രീഗോറിയോസ് കനാനായ ചര്‍ച്ച്, സി. എസ്സ്. ഐ. മലയാളി പാരീഷ് തുടങ്ങിയ ദേവാലയങ്ങളില്‍ നിന്നുമുളള കരോള്‍ സംഘങ്ങളും അവരുടെ ഇടവകകളിലെ വിശ്വാസികളുടെ ഭവനങ്ങളില്‍ എത്തിതുടങ്ങി.

തെരുവുകളില്‍ രാത്രി ഇറങ്ങുന്ന സംഘങ്ങള്‍ മധുര പലഹാരങ്ങളും ചോക്ക്‌ലേറ്റുകളും വിതരണം ചെയ്യുന്നു. സ്വദേശികള്‍ കൗതുകപൂര്‍വ്വം കരോളിനെ നോക്കി നില്‍ക്കുകയും സന്തോഷത്തില്‍ പങ്കുചേരുകയും ചെയ്യുന്നുണ്ടെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.

ബഹ്‌റൈനിലെ എക്യൂമിനിക്കല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്യസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ. സി. ഇ. സി.) ആഭിമുഖ്യത്തില്‍ ജനുവരി ഒന്നിന് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടത്തിവരുന്ന ക്രിസ്തുമസ് പുതുവല്‍ത്സര ആഘോഷങ്ങള്‍ ഈ വര്‍ഷവും ഗംഭീരമായി നടത്തുവാന്‍, പ്രസിഡണ്ട് റവ. ഫാദര്‍ ടിനോ തോമസിന്റെ നേത്യത്വത്തില്‍ വലിയ ഒരു കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു.
Other News in this category4malayalees Recommends