ചികിത്സാ ധനസഹായം കൈമാറി

A system error occurred.

ചികിത്സാ ധനസഹായം കൈമാറി
കേരളത്തിനകത്തും പുറത്തും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന മോഹന്‍ലാല്‍ ആരാധകരുടെ സംഘടനയായ ലാല്‍ കെയെര്‍സ് ന്റെ ബഹ്‌റൈന്‍ ഘടകത്തിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടു വൃക്കയ്കും അസുഖം ബാധിച്ചു വൃക്ക മാറ്റി വയ്ക്കുന്നതിനും ചികിത്സയ്കും ആയി കഷ്ടപ്പെടുന്ന കൊടുങ്ങല്ലൂര്‍ , പുല്ലൂറ്റ് കുന്നത്താന്‍ ചന്ദ്രന്റെ മകന്‍ മഹേഷിനു ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ സമാഹരിച്ച ചികിത്സാ ധനസഹായം പുലിമുരുകന്‍ സംവിധായകന്‍ ശ്രീ. വൈശാഖ് കൈമാറി. ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ സെക്രട്ടറി ഫൈസല്‍ എഫ് എം, വൈസ് പ്രസിഡന്റ് പ്രജില്‍ പ്രസന്നന്‍, ലാല്‍ കെയെര്‍സ് ഓള്‍ ഇന്ത്യ കോഓര്‍ഡിനെറ്റര്‍ ഷിഗിന്‍, സഹായ സമിതി കണ്‍വീനര്‍ ഷിജു കൊല്ലമ്പറമ്പില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ലാല്‍ കെയെര്‍സ് നു ഇപ്പോള്‍ ഇന്ത്യക്ക് പുറത്തു യു എ ഇ, ബഹ്‌റൈന്‍ , ഖത്തര്‍, കുവൈറ്റ്, സിങ്കപ്പൂര്‍, ന്യൂസീലാന്റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന യൂണിറ്റുകള്‍ ഉണ്ട്.

മഹേഷിന്റെ ചികിത്സയ്ക്കായി അഡ്വ: വി. ആര്‍. സുനില്‍ കുമാര്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സുമനസ്സുകള്‍ക്ക് മഹേഷിനെ സഹായിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും +919847363386 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.

Other News in this category4malayalees Recommends