കാന്‍ബറ ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ ഭാരവാഹികള്‍

കാന്‍ബറ ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ ഭാരവാഹികള്‍
കാന്‍ബറ : ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്ബറയിലെ ക്‌നാനായ കത്തോലിക്കാ അസോസിയേഷന് പുതിയ നേതൃത്വം. ജോസ് എബ്രഹാം ചക്കാലപ്പറമ്പില്‍ (പ്രസിഡന്റ്), റ്റോജി ജേക്കബ് മറ്റത്തികുന്നേല്‍ (വൈസ് പ്രസിഡന്റ് ), ദീപു തോമസ് തോണികുഴിയില്‍ (സെക്രട്ടറി), സുനി ജോസ് അമ്പാട്ട് (ജോയിന്റ് സെക്രട്ടറി), സ്വപ്ന സാജു മുളയാനിക്കല്‍ (ട്രഷറര്‍), ടോംജി തോമസ് കുന്നുമംതോട്ടിയില്‍ (നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍), ജോഷി ജോര്‍ജ് ഇടവഴിക്കല്‍ (പബ്ലിക് റിലേഷന്‍ ഓഫീസര്‍), ബിനി അരുണ്‍ വെട്ടികാട്ട് (വനിതാ ഫോറം പ്രതിനിധി), ഓസ്റ്റിന്‍ വിന്‍സെന്റ് (കെ.സി.വൈ.എല്‍ പ്രതിനിധി) എന്നിവരാണ് അടുത്ത രണ്ടു വര്‍ഷത്തേക്ക് സംഘടനയെ നയിക്കുക.

സംഘടന വാര്‍ഷിക സമ്മേളനത്തില്‍ ജെക്‌സിന്‍ അനാലിപ്പാറ അധ്യക്ഷത വഹിച്ചു. റ്റോജി മറ്റത്തികുന്നേല്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സുത്യര്‍ഘമായി സംഘടനക്ക് നേതൃത്വം നല്‍കിയ മുന്‍ ഭാരവാഹികള്‍ക്ക് നന്ദി പറഞ്ഞു. യുവജനങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ക്‌നാനായ കത്തോലിക്ക യൂത്ത് ലീഗ് (കെ.സി.വൈ.എല്‍) എന്ന പേരില്‍ യുവജന വിഭാഗത്തിനും സമ്മേളനത്തില്‍ രൂപം കൊടുത്തു. ക്‌നാനായ പാരമ്പര്യവും പൈതൃകവും ഉയര്‍ത്തി പിടിക്കുന്നതനിനൊപ്പം സഭാ വിശ്വാസവും മൂല്യങ്ങളും കാത്തുസൂക്ഷിച്ചു കൊണ്ടുള്ള പ്രവര്‍ത്തനം ആയിരിക്കും പുതിയ നേതൃത്തത്തിന്റേതെന്നു ഭാരവാഹികള്‍ അറിയിച്ചു.Other News in this category4malayalees Recommends

LIKE US