കുമളിയില്‍ കൊല്ലപ്പെട്ട സാലുവിനെ കനാലില്‍ തള്ളുന്നതിന് മുമ്പ് വെട്ടിപരിക്കേല്‍പ്പിരുന്നതായി മൊഴി ; കൊലചെയ്ത ദിവസം അഞ്ചിലേറെ തവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പ്രതി

A system error occurred.

കുമളിയില്‍ കൊല്ലപ്പെട്ട സാലുവിനെ കനാലില്‍ തള്ളുന്നതിന് മുമ്പ് വെട്ടിപരിക്കേല്‍പ്പിരുന്നതായി മൊഴി ; കൊലചെയ്ത ദിവസം അഞ്ചിലേറെ തവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പ്രതി
കുമളിയിലെ കൊലപാതകത്തില്‍ ഇന്നലെ ഉച്ചയോടെ സലിനെ ഇറൈച്ചില്‍ പാലത്തില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.നവംബര്‍ നാലിനാണ് കൊലപാതകം നടത്തിയത് .അന്ന് രാത്രി ഇരുവരും താമസിച്ചിരുന്ന ഉത്തമപാളയത്തെ ലോഡ്ജില്‍ നിന്നും കാറില്‍ ഇവര്‍ ഇറൈച്ചില്‍ പാലത്ത് എത്തിയത് .സാലുവിന് ദോഷമുണ്ടെന്നും അതു മാറ്റാന്‍ നാരങ്ങ ഉഴിഞ്ഞ് കളയണമെന്നും തെറ്റിദ്ധരിപ്പിച്ചാണ് സലിന്‍ ഇവിടെ എത്തിയത്.ആദ്യ തവണ നാരങ്ങ തലയ്ക്ക് ചുറ്റഇ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു.വീണ്ടുമൊരിക്കല്‍ കൂടി ആവര്‍ത്തിക്കാനാവശ്യപ്പെട്ടു.അതിന് ശേഷം വീണ്ടും ചെയ്യുന്നതിനിടെ സലിന്‍ പിന്നിലൂടെ എത്തി കൈവശമുണ്ടായിരുന്ന കവാത്ത് കത്തി ഉപയോഗിച്ച് സാലുവിന്റെ തലയ്ക്കും കഴുത്തിനും കാലിനും വെട്ടുകയായിരുന്നു.പിന്നീട് നിലത്ത് വീണ സാലുവിനെ സംരക്ഷണ ഭിത്തിയ്ക്ക് മുകളിലൂടെ ഉയര്‍ത്തി കനാലിലേക്ക് തള്ളിയെന്നുമാണ് സലിന്റെ മൊഴി.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി സലിന്റെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു.സംഭവ ദിവസം അഞ്ചിലേറെ പ്രാവശ്യം ഇരുവരും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതായും സലിന്‍ മൊഴി നല്‍കി.മൃതദേഹം കണ്ടെടുക്കുമ്പോള്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല.സംഭവം നടന്ന സമയത്ത് സാലു നൈറ്റിയാണ് ധരിച്ചിരുന്നതെന്നും ഇതുമൂലമാകാം മൃതദേഹത്തില്‍ അടിവസ്ത്രം ഉള്‍പ്പെടെ കാണാതിരുന്നതെന്നാണ് പോലീസ് കരുതുന്നത് .

Other News in this category4malayalees Recommends