ഫാ ഡാനിയേല്‍ പുല്ലേലിക്കു ഇടവകയില്‍ വന്‍ സ്വീകരണം

A system error occurred.

ഫാ ഡാനിയേല്‍ പുല്ലേലിക്കു  ഇടവകയില്‍ വന്‍ സ്വീകരണം
ടൊറന്റോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ടൊറന്റോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വികാരിയായി, ഭദ്രാസന മെത്രപ്പോലീത്താ അഭിവന്ദ്യ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രപ്പോലീത്തയാല്‍

നിയമിക്കപ്പെട്ട ഫാ ഡാനിയേല്‍ പുല്ലേലിക്കു ഇടവകയില്‍ വന്‍ സ്വീകരണം നല്‍കി.


ഇടവകയില്‍ ശാന്തിയും, സമാധാനവും തിരികെകൊണ്ടുവരാന്‍ മെത്രപ്പോലീത്തയുടെ ഈ പുതിയ നിയമനം മൂലം സാധിക്കുമെന്നു ഇടവകാംഗങ്ങള്‍ പ്രതീക്ഷിക്കുന്നു. മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗവും ടൊറന്റോയിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനുമായ ഫാ. ദാനിയേല്‍ പുല്ലേലി അച്ചന്റെ നിയമനം ഇടവകയെ ഇന്നത്തെ കടുത്ത പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കുമെന്നും കരുതപ്പെടുന്നു.


ഇടവക ട്രഷറര്‍ അലക്‌സ് ജേക്കബും, സെക്രട്ടറി ജോണ്‍ മാത്യൂസും പുതിയ വികരിക്ക് ആശംസകള്‍ നേര്‍ന്നു. വി കുര്‍ബ്ബാനക്ക് ശേഷം കൂടിയ അഭിനന്ദന മീറ്റിങ്ങില്‍ ഇടിച്ചെറിയ ഈപ്പച്ചനും, കുര്യന്‍ പ്രക്കാനവും പ്രസംഗിച്ചു. യോഗത്തില്‍ ജി. ജോര്‍ജ് മാസ്റ്റര്‍ ഓഫ് സെറിമണി ആയി നേതൃത്വം നല്‍കി. അല്‍വിന സാംസണ്‍ പുതിയ വികാരിക്കു യോഗത്തില്‍ ബോക്കെ സമര്‍പ്പിച്ചു സ്വീകരിച്ചു.Other News in this category4malayalees Recommends