ഐഎസ്എല്ലില്‍ കൊല്‍ക്കത്തയ്ക്ക് ജയം ; ഷൂട്ടൗട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

A system error occurred.

ഐഎസ്എല്ലില്‍ കൊല്‍ക്കത്തയ്ക്ക് ജയം ; ഷൂട്ടൗട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി
ഐ.എസ്.എല്ലില്‍ കൊല്‍ക്കത്തയ്ക്ക് രണ്ടാം കിരീടം. പെനാല്‍റ്റി ഷൂട്ടൗട്ടിനൊടുവിലാണ് വിജയം. ഷൂട്ടൗട്ടില്‍ 4-3നാണ് കൊല്‍ക്കത്തയുടെ ജയം. എന്‍ഡോയെയയും ഹെങ്ബര്‍ട്ടുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കിക്കുകള്‍ പാഴാക്കിയത്. ഡ്യൂട്ടി, ബോര്‍ഹ, ലാറ എന്നിവരാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ 37ാം മിനുട്ടില്‍ റാഫിയുടെ വകയായിരുന്നു ആദ്യ ഗോള്‍. പിന്നീട് 44ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ താരം സെറീനോയിലൂടെ കൊല്‍ക്കത്ത ഒപ്പമെത്തുകയായിരുന്നു. പിന്നീട് ഗോളടിക്കാതെ മുന്നേറിയ മത്സരം അധിക സമയത്തും സമനിലയില്‍ പിരിയുകയായിരുന്നു. കളിക്കിടെ പരിക്കേറ്റ ബ്ലാസ്‌റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസ് നേരത്തെ മടങ്ങിയിരുന്നു. കൊല്‍ക്കത്തയ്ക്ക് അനുകൂലമായ കോര്‍ണര്‍ കിക്ക് സേവ് ചെയ്യുന്നതിനിടെയാണ് ഹ്യൂസിന് പരിക്കേറ്റത്. ഹ്യൂസിന് പകരമാണ് സെനഗല്‍ താരമായ എന്‍ഡോ കളത്തിലിറങ്ങിയിരുന്നത്.

പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ജയം. ആദ്യം കിക്കെടുത്ത അന്റോണിയോ ജെര്‍മെന്‍ ഗോള്‍ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം കിക്കെടുത്ത കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമിന്റെ കിക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗോളി തടുത്തു. ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം കിക്കെടുത്ത ബെല്‍ഫോര്‍ട്ടും ഗോളടിച്ചു. കൊല്‍ക്കത്തക്കായി സൗമിക് ഡ്യൂട്ടിയും ലക്ഷ്യം കണ്ടു.പിന്നീട് കിക്കെടുത്ത ബ്ലാസ്‌റ്റേഴ്‌സ് താരം ഐന്റയുടെ കിക്ക് ഗോള്‍ പോസ്റ്റിന് പുറത്തെക്ക് ആയിരുന്നു. പിന്നീട് ബോര്‍ഗ ഫെര്‍ണാണ്ടസ് കൊല്‍ക്കത്തക്കായി ഗോള്‍നേടി. മുഹമ്മദ് റഫീഖ് പിന്നീട് കേരളത്തിനായി വലകുലുക്കി. ഇതോടെ സ്‌കോര്‍ 3-2 എന്ന നിലയിലായി. പിന്നീട് കിക്കെടുത്ത യാവി ലാറ ബ്ലാസ്‌റ്റേഴ്‌സ് വല കുലുക്കി (3-3). കിക്കെടുത്തസെട്രിക് ഹെന്‍ബേര്‍ട്ടിന്റെ ഷോട്ട് ഗോളി ഡെര്‍ജിത്ത് മജൂംദാര്‍ തടുത്ത. കിക്കെടുത്ത കൊല്‍ക്കത്തന്‍ താരം ജുവല്‍രാജ കിക്ക് കൃത്യമായി വലയിലെത്തിച്ചതോടെ കേരളത്തിന് തോല്‍വി സമ്മതിക്കേണ്ടിവന്നു.ആരാധകര്‍ നിരാശയോടെയാണ് കൊച്ചി വിട്ടത്.

Other News in this category4malayalees Recommends