കാന്‍ബറ സെന്റ്. അല്‍ഫോന്‍സാ ഇടവകയിലെ പുല്‍ക്കൂട് ജനശ്രദ്ധയാകര്‍ഷിക്കുന്നു

A system error occurred.

കാന്‍ബറ സെന്റ്. അല്‍ഫോന്‍സാ ഇടവകയിലെ പുല്‍ക്കൂട് ജനശ്രദ്ധയാകര്‍ഷിക്കുന്നു
കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ മലയാളികള്‍ ഒരുക്കിയ പുല്‍ക്കൂട് ജനശ്രദ്ധയാകര്‍ഷിക്കുന്നു. സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലെ പുല്‍ക്കൂട് മലയാളികള്‍ക്കും തദ്ദേശീയരായ ഓസ്‌ട്രേലിയന്‍സിനും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും നവ്യാനുഭവമായി.

സെന്റ്. അല്‍ഫോന്‍സാ ഇടവക പ്രവര്‍ത്തിക്കുന്ന ഓകോണര്‍ സെന്റ്. ജോസഫ് ദേവാലയത്തിലാണ് യേശു ജനിച്ച ബെത്‌ലഹേമിലെ കാലിത്തൊഴുത്തിന്റെ പുനരാവിഷ്‌കാരം നിര്‍മ്മിച്ചിരിക്കുന്നത്. പള്ളിക്കു പുറത്തു, പരമ്പരാഗത ഓസ്‌ട്രേലിയന്‍ ശൈലിയില്‍ നിന്നും മാറി, തനതു കേരളീയ പാരമ്പര്യത്തിലും ശൈലിയിലും ഉള്ള നിര്‍മ്മാണമാണ് ഇവിടുത്തെ പുല്‍ക്കൂടിനെ വ്യത്യസ്തമാക്കുന്നത്. ക്രിസ്തുമസ് ആഘോഷം മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ പുതിയ തലമുറക്കും തദ്ദേശീയര്‍ക്കും അനുഭവവേദ്യമാക്കണമെന്ന ഇടവക സമൂഹത്തിന്റെ ആഗ്രഹ പൂര്‍ത്തീകരണമാണ് വ്യത്യസ്തമായ പുല്‍ക്കൂട് നിര്‍മ്മാണത്തിലൂടെ പൂര്‍ത്തിയായത്.

പൂര്‍ണ്ണമായും യേശു ജനിച്ച പുല്‍ക്കൂടിനെയും അതിനോട് ചേര്‍ന്നുള്ള കാഴ്ചകളെയും അതിമനോഹരമായാണ് ഇവിടെ ദ്ര്യശ്യവല്‍ക്കരിച്ചിരിക്കുന്നത്. ഉണ്ണിയേശുവിന്റെ തിരുസ്വരൂപം ഒഴിച്ചുള്ള മുഴുവന്‍ രൂപങ്ങളും പുല്‍ക്കൂടില്‍ സ്ഥാപിച്ചു കഴിഞ്ഞു. ക്രിസ്തുമസ് രാത്രിയില്‍ ക്രിസ്തുമസ് തിരുകര്‍മ്മങ്ങള്‍ക്കിടയില്‍ ഉണ്ണിയേശുവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കും. പൂര്‍ണ്ണമായും തന്നെ പരിസ്ഥിതി സൗഹ്രദ വസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മാണം. ഓസ്‌ട്രേലിയന്‍ പള്ളികള്‍ക്കുള്ളില്‍ തീര്‍ക്കുന്ന ചെറിയ പുല്‍ക്കൂടുകള്‍ കണ്ടു ശീലിച്ചവര്‍ക്കു പുല്‍ക്കൂടിന്റെയും അതിലെ തിരുസ്വരൂപങ്ങളുടെയും വലിപ്പവും പുല്‍ക്കൂടിന്റെ നിര്‍മ്മാണത്തിലെ ചാരുതയും അത്ഭുതമാവുകയാണ്.

ഇടവക വികാരി ഫാ മാത്യു കുന്നപ്പിള്ളിയുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റും ഇടവക സമൂഹവും ചേര്‍ന്നാണ് ഈ പുല്‍ക്കൂട് നിര്‍മ്മിച്ചത്. ഇതിനോടകം നിരവധി ആള്‍ക്കാര്‍ ഈ പുല്‍ക്കൂട് കണ്ടു കഴിഞ്ഞു.വരും ദിവസങ്ങളില്‍ നിരവധിയാളുകള്‍ ഇവിടം സന്ദര്‍ശിക്കുമെന്ന് കരുതുന്നു. പള്ളിയുടെ വിലാസം സെന്റ്. ജോസഫ് പള്ളി, 61 ബോറോണിയ െ്രെഡവ്, ഓകോണര്‍, എ.സി.ടി 2602 (St. Joseph Catholic Church, 61 Boronia drive, O'Connor, A.C.T. -2602 ).

Other News in this category4malayalees Recommends