ഒന്നര വയസ്സുകാരന് അമ്മയുടെ ക്രൂര മര്‍ദ്ദനം ; മനസാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു ; അമ്മയ്‌ക്കെതിരെ കേസ്

A system error occurred.

ഒന്നര വയസ്സുകാരന് അമ്മയുടെ ക്രൂര മര്‍ദ്ദനം ; മനസാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു ; അമ്മയ്‌ക്കെതിരെ കേസ്
പ്രായം വെറും 18 മാസം മാത്രം.ഈ കുഞ്ഞ് എന്ത് തെറ്റ് ചെയ്തുവെന്നാണ് മനസാക്ഷിയുള്ളവര്‍ ചോദിക്കുന്നത് .അത്രമാത്രം ക്രൂരമായിട്ടാണ് കുട്ടിയുടെ അമ്മ അതിനെ ഉപദ്രവിക്കുന്നത്.അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ അച്ഛന്റെ അമ്മയാണ് പുറത്തുവിട്ടത്.വനിതാ കമ്മീഷന് ലഭിച്ച പരാതിയിന്മേല്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു.ഡല്‍ഹി വനിതാ കമ്മീഷന് ലഭിച്ച പരാതി പ്രകാരം പോലീസ് അമ്മയ്‌ക്കെതിരെ കേസെടുത്തു.ഡല്‍ഹി ഗീത കോളനി സ്വദേശിയായ കുട്ടിയുടെ അമ്മ ഇപ്പോള്‍ ഒളിവിലാണ്.കുട്ടിയെ ഇവര്‍ മര്‍ദ്ദിക്കുന്നതായി സംശയം തോന്നിയ ഭര്‍തൃമാതാവാണ് സിസിടിവി ക്യാമറ സ്ഥാപിച്ചത്.ഈ ദൃശ്യങ്ങളുമായാണ് ഇവര്‍ വനിതാ കമ്മീഷനെ സമീപിച്ചത്.പോലീസിനും പരാതി നല്‍കി.

ആരേയും വേദനിപ്പിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇതെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചു.

ഈ കുട്ടിയെ മാത്രമല്ല മറ്റ് രണ്ടു കുട്ടികളേയും ചിലപ്പോള്‍ ഭര്‍ത്താവിനേയും ഇവര്‍ മര്‍ദ്ദിക്കാറുള്ളതായി ഭര്‍തൃസഹോദരി മൊഴി നല്‍കി.കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഭര്‍തൃമാതാവിനു കൈമാറിയിട്ടുണ്ട്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട് .


Other News in this category4malayalees Recommends