'സ്‌ട്രോക്‌സ് 2016' ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

A system error occurred.

'സ്‌ട്രോക്‌സ് 2016' ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് െ്രെകസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍, കുവൈറ്റിലെ ഓര്‍ത്തഡോക്ള്‍സ് ഇടവകകളെ ഉള്‍പ്പെടുത്തിക്കൊണ്ട് 'സ്‌ട്രോക്‌സ് 2016' എന്ന നാമധേയത്തില്‍ ബാഡ്മിന്റണ്‍ ഡബിള്‍!സ് ടൂര്‍ണ്ണമെന്റ് റിഗ്ഗായി ജൗഹറ സാലേ അഹല്യ സ്‌കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടത്തപ്പെട്ടു.

ആവേശകരമായ മത്സരത്തില്‍ 21 ടീമുകള്‍ പങ്കെടുത്തു. സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക അംഗങ്ങളായ ഷിബു മലയില്‍ ഈശോ, അജു തോമസ് എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥ മാക്കി. എബ്രഹാം ജെ.ഡി.എസ്., സുനില്‍ എബ്രഹാം എന്നിവര്‍ രണ്ടാം സ്ഥാനവും, രതിന്‍ സി. എബ്രഹാം, ജുബിന്‍ സാം എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മഹാഇടവക വികാരിയും, യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ ഫാ. രാജു തോമസ് വിജയികള്‍ ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. ഫാ. രാജു തോമസ്, യുവജനപ്രസ്ഥാനം സെക്രട്ടറി അജീഷ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. മഹാഇടവക ട്രഷറാര്‍ തോമസ് കുരുവിള, സെക്രട്ടറി ജിജി ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്‌ട്രോക്‌സ് കണ്‍വീനര്‍ സിബു എബ്രഹാം, ജിജു ജോണ്‍ എന്നിവര്‍ മത്സരത്തിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Other News in this category4malayalees Recommends