ഡോ. മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലിത്തായ്ക്ക് സ്വീകരണം നല്‍കി

A system error occurred.

ഡോ. മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലിത്തായ്ക്ക് സ്വീകരണം നല്‍കി
കുവൈറ്റ് : ശ്ലൈഹിക സന്ദര്‍ശനത്തിന്റെ ഭാഗമായി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കല്‍ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലിത്താ കുവൈറ്റില്‍ എത്തിച്ചേര്‍ന്നു.


സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ക്രിസ്തുമസ് പുതുവല്‍സര ശ്രുശൂഷകള്‍ക്ക് നേതൃത്വം നല്‍കുവാന്‍ എത്തിച്ചേര്‍ന്ന മെത്രാപ്പോലീത്തായ്ക്ക് മഹാ ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. ജേക്കബ് തോമസ്,ട്രഷറാര്‍ തോമസ് കുരുവിള, സെക്രട്ടറി ജിജി ജോണ്‍, കുവൈറ്റിലെ വിവിധ ഓര്‍ത്തഡോക്‌സ് ഇടവകകളിലെ വികാരിമാര്‍, വിശ്വാസികള്‍ എന്നിവര്‍ ചേര്‍ന്ന് കുവൈറ്റ് വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്പ്പ് നല്‍കി.

Other News in this category4malayalees Recommends