കുവൈറ്റ് മഹാ ഇടവകയുടെ എല്‍ദോ പെരുന്നാളിന് ഡോ. മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു

കുവൈറ്റ് മഹാ ഇടവകയുടെ എല്‍ദോ പെരുന്നാളിന് ഡോ. മാര്‍ ദിവന്ന്യാസിയോസ്  മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക യുടെ ക്രിസ്തുമസ് ശുശ്രൂഷകള്‍ക്ക് (എല്‍ദോ പെരുന്നാള്‍) മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കല്‍ക്കത്താ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു.


ഡിസംബര്‍ 24ന് രാത്രി 10.30 മുതല്‍ സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ രാത്രിനമസ്‌ക്കാരവും തുടര്‍ന്ന് തീജജ്വാലാ ശുശ്രൂഷയും, വിശുദ്ധ കുര്‍ബ്ബാനയും നടന്നു. ശുശ്രൂഷകള്‍ക്ക് മഹാ ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ജേക്കബ് തോമസ് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. കൂടാതെ ഇടവകയുടെ കീഴിലുള്ള അബ്ബാസിയ സെന്റ് ജോര്‍ജ്ജ് ചാപ്പല്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍ എന്നിവടങ്ങളില്‍ വൈകിട്ട് 6.00 മുതല്‍ നടന്ന ശുശ്രൂഷകള്‍ക്ക് ഇടവക വികാരിയും, സഹവികാരിയും നേതൃത്വം നല്‍കി.

Other News in this category



4malayalees Recommends

LIKE US