ഇറച്ചി കഴിക്കുന്നവര്‍ പേടിക്കണ്ട ; ബീഫും പന്നിയും കഴിച്ചാല്‍ ശരീരത്തിന് നല്ലതാണെന്ന് ഡോക്ടര്‍മാര്‍

A system error occurred.

ഇറച്ചി കഴിക്കുന്നവര്‍ പേടിക്കണ്ട ; ബീഫും പന്നിയും കഴിച്ചാല്‍ ശരീരത്തിന് നല്ലതാണെന്ന് ഡോക്ടര്‍മാര്‍
ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ആഹാരത്തില്‍ ആഗ്രഹമില്ലെങ്കിലും കണ്‍ട്രോള്‍ ചെയ്യുന്നവരുണ്ടാകും.അങ്ങനെ ഉള്ളവര്‍ക്ക് സന്തോഷവാര്‍ത്ത .ഇറച്ചി കഴിക്കാന്‍ ഇനി പേടിക്കണ്ട.ബീഫും പന്നിയും പ്രത്യേകിച്ച്.ഇറച്ചി കഴിക്കുന്നതിന്റെ അളവ് കുറയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത് .എന്നാല്‍ ഇന്‍ഡിയാനയിലെ പുര്‍ഡുവേ സര്‍വകലാശാലയിലെ പഠന റിപ്പോര്‍ട്ട് പ്രകാരം ഇറച്ചി കഴിക്കുന്നത് ദോഷകരമല്ല.ഇറച്ചി പോഷകങ്ങളുടെ കലവറയാണ്.ഇരുമ്പും പ്രോട്ടീനും ഇതില്‍ ധാരാളമുണ്ട് .പതിവായി ഇറച്ചി കഴിക്കുന്നവരെയാണ് പഠന വിധേയമാക്കിയത്.പഠന കാലയളവില്‍ നിരീക്ഷിച്ചപ്പോള്‍ കൊളസ്‌ട്രോള്‍,ബിപി ,ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയൊന്നും ഉണ്ടായില്ല.രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ നിലനിര്‍ത്തുവാന്‍ സാധിച്ചെന്നും സര്‍വകലാശാല വ്യക്തമാക്കുന്നു.എന്തായാലും പഠനറിപ്പോര്‍ട്ട് ഇറച്ചി കഴിയ്ക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്നതാണ് .എന്നാല്‍ എല്ലാ ഡോക്ടര്‍മാരും ഇതംഗീകരിക്കുമോ എന്ന് കണ്ടറിയണം.

Other News in this category4malayalees Recommends