മുംബൈയില്‍ മൂന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോയി ഒരു കോടി മോചന ദ്രവ്യം ചോദിച്ച ശേഷം കൊലപ്പെടുത്തിയ കേസ് ; 16 കാരനും സുഹൃത്തും പിടിയില്‍ !

മുംബൈയില്‍ മൂന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോയി ഒരു കോടി മോചന ദ്രവ്യം ചോദിച്ച ശേഷം കൊലപ്പെടുത്തിയ കേസ് ; 16 കാരനും സുഹൃത്തും പിടിയില്‍ !
മുംബൈയില്‍ മൂന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോയികൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. നഗ്പാട ഏരിയയില്‍ വെച്ചാണ് കുഞ്ഞിന്റെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ശേഷം 1 കോടി രൂപയായിരുന്നു ഇവര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.

ഡിസംബര്‍ അഞ്ചിനാണ് കുഞ്ഞിനെ കാണാതാവുന്നത്. തുടര്‍ന്ന് ജെജെ മാര്‍ഗ് പോലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കി. ഇതിന് ശേഷമാണ് അഞ്ജാതരായ വ്യക്തികളുടെ ഫോണ്‍ സന്ദേശം ഇവര്‍ക്ക് ലഭിക്കുന്നത്.കുഞ്ഞിനെ നല്‍കണമെങ്കില്‍ 1 കോടി രൂപ വേണമെന്നായിരുന്നു ഫോണിലൂടെ ആവശ്യപ്പെട്ടത്. എന്നാല്‍ അത്രയും വലിയ തുക നല്‍കാന്‍ ഇല്ലെന്നും 28 ലക്ഷം രൂപ നല്‍കാമെന്നും കുഞ്ഞിന്റെ അച്ഛന്‍ പറഞ്ഞു. പണം നല്‍കാനായി താനെയിലെ കല്‍വ എന്ന സ്ഥലത്ത് എത്താനും ആവശ്യപ്പെട്ടു. എന്നാല്‍ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ വീടിനടുത്ത് തന്നെ താമസിക്കുന്ന 16 കാരനാണ് ഫോണ്‍ ചെയ്തതെന്ന് മനസിലായി. ഇവര്‍ അതേ ദിവസം തന്നെ കുഞ്ഞിനെ ഫോണിന്റെ ചാര്‍ജര്‍ കൊണ്ട് കഴുത്തുഞെരിച്ച് കൊല്ലുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു പണം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്തത്. സംഭവത്തില്‍ പ്രതികളായ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടുനല്‍കി.

Other News in this category4malayalees Recommends