സാന്റാ പള്ളിയുടെ ആഭിമുഖ്യത്തില്‍ യുവജനധ്യാനം - ക്രിസ്റ്റോസോമ

A system error occurred.

സാന്റാ പള്ളിയുടെ ആഭിമുഖ്യത്തില്‍ യുവജനധ്യാനം - ക്രിസ്റ്റോസോമ
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയില്‍ യുവജനങ്ങള്‍ക്കായി ധ്യാനം നടത്തുന്നു.

എസ്.വി.ഡി സഭയുടെ റിവര്‍സൈഡിലുള്ള ഡിവൈന്‍ വേള്‍ഡ് റിട്രീറ്റ് സെന്ററില്‍ വെച്ച് ഡിസംബര്‍ 27-നു ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ 30-നു വെള്ളിയാഴ്ച വൈകുന്നേരം 3 മണി വരെയാണ് 'ക്രിസ്റ്റോസോമ' എന്നു പേരിട്ടിരിക്കുന്ന ധ്യാനം.

എസ്.വി.ഡി സഭയുടെ വെസ്റ്റേണ്‍ റീജിയന്‍ പ്രൊവിന്‍ഷ്യാള്‍ റവ.ഫാ. സോണി സെബാസ്റ്റ്യന്‍ ധ്യാനം നയിക്കും.

പ്രസ്തുത ധ്യാനത്തില്‍ വേള്‍ഡ് നൈറ്റ് പ്രൊഡക്ഷന്‍സ് അസോസിയേറ്റ് പ്രൊഡ്യൂസര്‍ റവ.ഫാ. ബിജു മണ്ഡപം എസ്.വി.ഡി, ബ്ര. റ്റിജി തോമസ് എഫ്.ടി.ഐ അറ്റ്‌ലാന്റ എന്നിവര്‍ വചനസന്ദേശങ്ങള്‍ നല്‍കും.

പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ നാലു ദിവസം താമസിച്ചുള്ള ഈ ധ്യാനത്തില്‍ വി. കുര്‍ബാന, ആരാധന, കുമ്പസാരം, ഗാനശുശ്രൂഷ എന്നിവയില്‍ പങ്കുകൊണ്ട് കുട്ടികള്‍ വിശ്വാസത്തില്‍ വളരുവാന്‍ വികാരി റവ.ഫാ. ജയിംസ് നിരപ്പേല്‍, കൈക്കാരന്മാരായ ബൈജു വിതയത്തില്‍, ബിജു ആലുംമൂട്ടില്‍ എന്നിവര്‍ ക്ഷണിക്കുന്നു.

ആല്‍വിന്‍ വിനോയി, ഷെറിന്‍ സ്റ്റീഫന്‍, മാത്യു തോമസ്, ശാരി ജോസഫ് തുടങ്ങിയവര്‍ ധ്യാനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. മാതാപിതാക്കള്‍ക്കായി പ്രത്യേക ക്ലാസ് ക്രമീകരിച്ചിട്ടുണ്ട്. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.


Other News in this category4malayalees Recommends