സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ പിറവി തിരുനാള്‍ ആഘോഷിച്ചു

A system error occurred.

സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ പിറവി തിരുനാള്‍ ആഘോഷിച്ചു
ന്യൂജേഴ്‌സി: അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം (ലൂക്ക 2,14) രണ്ടായിരത്തി പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്വര്‍ഗത്തില്‍നിന്ന് ഭൂമിയിലേക്ക് ഒഴുകിയെത്തിയ ദിവ്യസന്ദേശം ...നന്മയുടേയും, സ്‌നേഹത്തിന്റേയും, സമാധാനത്തിന്റേയും ആ മഹാ സദ്വാര്‍ത്ത ലോകത്തിനു നല്‍കിയ യേശുക്രിസ്തുവിന്റെ തിരുപ്പിറവിയെ അനുസ്മരിച്ച്, സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയം ഈവര്‍ഷത്തെ ക്രിസ്തുമസ് ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.


ക്രിസ്ത്മസ് ആഘോഷങ്ങള്‍ക്ക് ഒരുക്കമായി വാര്‍ഡ് തിരിച്ചു നടത്തിയ ക്രിസ്തുമസ് കരോളിന് വാര്‍ഡ് പ്രതിനിധികള്‍ നേതൃത്വം നല്‍കി. ഉണ്ണിയേശുവിന്റെ തിരുപ്പറവി നല്‍കുന്ന സന്ദേശവുമായി പ്രാര്‍ത്ഥനാ ചൈതന്യത്തോടെ നടത്തിയ കരോളിംഗില്‍ ഓരോ വീടുകളിലും പ്രാര്‍ത്ഥനയോടെ ആരംഭിച്ച്, ക്രിസ്തുമസ് സന്ദേശം നല്‍കി ക്രിസ്തുമസ് ഗാനാലാപനത്തോടെയാണ് സമാപിച്ചത്.


ഉണ്ണി യേശുവിന്റെ നൊവേനയും പ്രത്യേക പ്രാര്‍ത്ഥനകളും ഡിസംബര്‍ 15 മുതല്‍ 23 വരെ ദേവാലയത്തില്‍ നടത്തപ്പെട്ടു. ഒമ്പതു ദിവസത്തെ നൊവേന പ്രാര്‍ത്ഥനകള്‍ക്ക് ജോജു കരാമയില്‍ നേത്ര്യത്വം നല്കി.


വഴികാട്ടുന്ന നക്ഷത്രങ്ങള്‍ അനുഗ്രഹം ചൊരിയുന്ന രാവില്‍ ഇടവക ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ അഞ്ഞൂറില്‍പരം വിശ്വാസികള്‍ സജീവമായി പങ്കെടുത്തു.


ക്രിസ്തുമസ് ദിനത്തിലെ ഉണ്ണീശോയുടെ തിരുപ്പിറവിയെ അനുസ്മരിച്ചുകൊണ്ടുള്ള തിരുകര്‍മ്മങ്ങള്‍ 6.30നുള്ള കരോള്‍ ഗാനാലാപനത്തോടെ ആരംഭിച്ചു. കുട്ടികളും, യുവാക്കളും മുതിര്‍ന്നവരും ഇംഗ്ലീഷിലും, മലയാളത്തിലും തിരുപ്പിറവിയെ അനുസ്മരിപ്പിച്ചുകൊണ്ട് ഭക്തിനിര്‍ഭരവും ശ്രുതിമധുരവുമായി ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ക്രിസ്മസ് രാവിലെ ആഘോഷങ്ങള്‍ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി.


തുടര്‍ന്ന് ആഘോഷമായ ദിവ്യബലി നടത്തപ്പെട്ടു. ചിക്കാഗോ രൂപത ചാന്‍സലര്‍ ഡോ. സെബാസ്റ്റ്യന്‍ വേത്താനത്തു തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളി, ഫാ. പീറ്റര്‍ അക്കനത്ത്, ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവര്‍ സഹകാര്‍മികരായി.


ക്രിസ്മസ് പ്രകാശത്തിന്റെ ആഘോഷമാണ്. പ്രതീക്ഷയുടെയും. ഇരുളില്‍ നിന്നും പ്രകാശത്തിലേയ്ക്ക്, പാപത്തില്‍ നിന്നും പുണ്യത്തിലേയ്ക്ക് ലോകമാകെ ഉറ്റുനോക്കുന്ന മഹാരക്ഷയുടെ ആഘോഷത്തിന്റെ ഓര്‍മ്മ പുതുക്കി ഇടവ സമൂഹം കത്തിച്ച മെഴു തിരികളും കൈയ്യിലേന്തി നടത്തിയ പ്രദക്ഷിണവും, യേശുക്രിസ്തു ജനിച്ച വിവരം മാലാഖമാര്‍ തീകായുന്ന ആട്ടിടയന്മാരെ ആദ്യമായി അറിയിച്ചതിനെ അനുസ്മരിക്കുന്ന തീയുഴിയല്‍ ശുശ്രൂഷയും ദേവാലയത്തിനു പുറത്തു പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നടത്തപ്പെട്ടു.


തുടര്‍ന്ന് ദിവ്യബലി മധ്യേ രൂപതാ ചാന്‍സലര്‍ ഡോ. സെബാസ്റ്റ്യന്‍ വേത്താനത്തു തിരുപ്പിറവിയുടെ സന്ദേശം നല്‍കി. ചിക്കാഗോ രൂപത വളര്‍ച്ചയുടെ പതിനഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ 36 ഇടവകകളും 37 മിഷന്‍ സ്‌റ്റേഷനുകളുമായി വളര്‍ന്ന രൂപത അമേരിക്കയില്‍ ജനിച്ചു വളരുന്ന പുതു തലമുറയുടെ ആല്മീയ പോഷണത്തന് പ്രവഹിക്കുന്ന പങ്ക് വളരെ ഏറെയാണെന്നും, അതില്‍ എക്കാലവും തിളങ്ങി നില്‍ക്കുന്ന നക്ഷത്രമായിട്ടാണ് സോമര്‍സെറ്റ് ഇടവകയെ ബഹുമാനപ്പെട്ട ചാന്‍സലര്‍ സെബാസ്റ്റ്യന്‍ വേത്താനത്ത് വിശേഷിപ്പിച്ചത്. ഈ നക്ഷത്രത്തിളക്കത്തിന് കാരണഭൂതനായ ഇടവക വികാരി ബഹു. തോമസ് കടുകപ്പിള്ളി അച്ചന്റെ കഴിഞ്ഞ കാലത്തെ ഇടവകയിലെ ആത്മീയ നേതൃത്വത്തേയും, പ്രവര്‍ത്തനങ്ങളെയും പ്രശംസിക്കുകയും അച്ചനോടൊപ്പം ചേര്‍ന്നു നിന്ന ഇടവകങ്ങളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. കുടുംബങ്ങളില്‍ ശാന്തിയും, സമാധാനവും, സ്‌നേഹവും നിറയാന്‍ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷത്തിലൂടെ സാധിക്കട്ടെ എന്നും പ്രാത്ഥിച്ചു.


തിരുപ്പിറവിയുടെ ദൃശ്യാവിഷ്‌കാരമായി ദേവാലയത്തില്‍ തീര്‍ത്ത പുല്‍ക്കൂടിന് യുവജനങ്ങള്‍ നേതൃത്വം നല്‍കി. ജെയിംസ് പുതുമനയും, ജോര്‍ജ് കൊറ്റവും ചേര്‍ന്ന് ദേവാലയത്തിന് പുറത്തായി മനോഹരമായി ക്രിസ്തുമസ് ട്രീയും, ക്രിസ്മസ് അലങ്കാരങ്ങളും തീര്‍ത്തിരുന്നു.


ദിവ്യബലിക്ക് ശേഷം നടന്ന ചടങ്ങില്‍ വച്ച് നാളിതു വരെ ദേവാലയത്തിനു വേണ്ടി വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്ത ചാന്‍സലര്‍ ഡോ. സെബാസ്റ്റ്യന്‍ വേത്താനത്തു, ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റര്‍ അക്കനത്ത്, സിസ്റ്റര്‍ മേരി ആന്‍ എന്നിവര്‍ക്ക് ലോഹ ഫലകം ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളി സമ്മാനിച്ചു


ട്രസ്റ്റിമാരായ ടോം പെരുമ്പായില്‍, തോമസ് ചെറിയാന്‍ പടവില്‍, മിനേഷ് ജോസഫ്, മേരിദാസന്‍ തോമസ് പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ക്രിസ്തുമസ് ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


ക്രിസ്തുമസ് ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമാക്കി തീര്‍ക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ഇടവക വികാരി തോമസ് കടുകപ്പള്ളി നന്ദി അറിയിച്ചു. സ്‌നേഹവിരുന്നോടെ പിറവി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു.


വെബ് : www. Stthomassyronj.org


സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

Other News in this category4malayalees Recommends