ഫിലാഡല്‍ഫിയ നോര്‍ത്ത് ഈസ്റ്റ് അഡള്‍ട്ട് ഡേ കെയര്‍ സെന്റര്‍ ക്രിസ്തുമസ് ആഘോഷിച്ചു

ഫിലാഡല്‍ഫിയ നോര്‍ത്ത് ഈസ്റ്റ് അഡള്‍ട്ട് ഡേ കെയര്‍ സെന്റര്‍ ക്രിസ്തുമസ് ആഘോഷിച്ചു
ഫിലാഡല്‍ഫിയ: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഫിലാഡല്‍ഫിയ നോര്‍ത്ത് ഈസ്റ്റ് അഡള്‍ട്ട് ഡേ കെയര്‍ സെന്ററിന്റെ ക്രിസ്തുമസ് ആഘോഷം നാലു തലമുറകളുടെ സംഗമത്തിന് സാക്ഷ്യംവഹിച്ചു.


ഡിസംബര്‍ 26-നു മദ്ധ്യാഹ്‌നത്തില്‍ നടത്തപ്പെട്ട സ്‌നേഹവിരുന്നില്‍ ഫാ. ഷിബു മത്തായി ക്രിസ്തുമസ് കേക്ക് മുറിച്ചതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന ക്രിസ്തുമസ് കൂട്ടായ്മയില്‍ ഫാ. എം.കെ. കുര്യാക്കോസ് പ്രാരംഭ പ്രാര്‍ത്ഥന നയിച്ചു. ചടങ്ങിന് പാസ്റ്റര്‍ പി.സി ചാണ്ടി സ്വാഗതം ആശംസിക്കുകയും അതിഥികളെ സദസിന് പരിചയപ്പെടുത്തുകയും ചെയ്തു. സലോമി ചാണ്ടി പ്രാര്‍ത്ഥനാഗീതം ആലപിച്ചു. വേദിയിലും സദസ്സിലുമുള്ള എല്ലാവര്‍ക്കും പ്രത്യേക സമ്മാനങ്ങളുമായി സാന്താക്ലോസിന്റെ അരങ്ങേറ്റം ആഘോഷവേദിയില്‍ ആരവമുയര്‍ത്തി. ക്രിസ്തുമസ് ഫാദര്‍ ആയി വേഷമിട്ട ജയിംസ് പീറ്റര്‍ ആശംസകള്‍ നേര്‍ന്ന് സമ്മാനങ്ങള്‍ നല്‍കി.


പാസ്റ്റര്‍ ജേക്കബ് വര്‍ഗീസ്, സുന്ദരേശന്‍ ജോസഫ്, ഫാ. ഷിബു വി. മത്തായി, റവ. തമ്പി മാര്‍ക്കസ്, പാസ്റ്റര്‍ തോമസ് ജോണ്‍, പാസ്റ്റര്‍ ഡോ. ജോസ് കെ. ജോര്‍ജ്, റവ. ഡോ. ജേക്കബ് തോമസ്, ഫാ. എം.കെ. കുര്യാക്കോസ്, എലിസബത്ത് ജോസ്, മത്തായി ജോണ്‍ പാമ്പിയത്ത് എന്നിവര്‍ ക്രിസ്മസ് മംഗളങ്ങള്‍ നേര്‍ന്ന് സംസാരിച്ചു. സമാപന പ്രാര്‍ത്ഥനയ്ക്കും സമര്‍പ്പണ ശുശ്രൂഷയ്ക്കും പാസ്റ്റര്‍ ഏബ്രഹാം ശാമുവേല്‍ നേതൃത്വം നല്‍കി. വത്സല ജേക്കബ് നന്ദി പ്രകാശിപ്പിച്ചു.


ക്രിസ്മസ് ആഘോഷം സന്തോഷത്തിന്റേയും കൂട്ടായ്മയുടേയും തികഞ്ഞ ഒരു അനുഭവമാക്കി മാറ്റുന്നതിന് പോപ്പി വര്‍ഗീസ്, അമ്മിണി ഏബ്രഹാം, കോശി പി. ജോണ്‍, സജി മാത്യു എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് സംഘാടകര്‍ അറിയിച്ചു.


ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.


Other News in this category4malayalees Recommends