ഡാളസ് വലിയ പള്ളിയ്ക്ക് പുതിയ നേതൃത്വം

A system error occurred.

ഡാളസ് വലിയ പള്ളിയ്ക്ക് പുതിയ നേതൃത്വം
ഡാളസ്: ഡാളസ് സെന്റെ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയുടെ 2017 പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ ഇടവക പൊതുയോഗം തിരഞ്ഞെടുത്തു.

പ്രസിഡണ്ടും സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായ റവ.ഫാ. രാജു ദാനിയേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ട്രസ്റ്റിയായി റോജി ഏബ്രഹാമിനെയും, സെക്രട്ടറിയായി ബിജി

ബേബിയേയുമാണ് തിരഞ്ഞെടുത്തത്. അനൂപ് ചെറിയാന്‍, ജെയിംസ് തേക്കുങ്കല്‍, ജിജി തോമസ്, മോഹന്‍ ചെറിയാന്‍, പ്രദീപ് കൊടുവത്ത്, സാബു തോമസ്, ഷിബു മാത്യു, ഷൈനു മാത്യു എന്നിവര്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായും, റസ്‌ക് ജേക്കബ് ഓഡിറ്ററായും പ്രവര്‍ത്തിക്കും.

1973-ല്‍ സ്ഥാപിതമായ ഡാളസ് സെന്റെ് മേരീസ് ഇടവക മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ ഏറ്റവും അതിപുരാതനമായ ദേവാലയവും, അമേരിക്കയിലെ തന്നെ ഏക വലിയ പള്ളിയുമാണ്. എന്നും മറ്റ് ദേവാലയങ്ങള്‍ക്ക് മാത്യകയായി പ്രവര്‍ത്തിച്ചിട്ടുള്ള ഡാളസ് സെന്റെ് മേരീസ് ദേവാലയത്തിന്റെ യശസ്സ് ഉയര്‍ത്തി പിടിക്കുന്നതിന് ആവശ്യമായ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് പുതിയ ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.

Other News in this category4malayalees Recommends