വാഷിങ്ടണില്‍ ഡോ രഘുനാഥ് ഓര്‍മ്മയായി

വാഷിങ്ടണില്‍ ഡോ രഘുനാഥ് ഓര്‍മ്മയായി
വാഷിങ്ടണ്‍ ഡിസി ; വാഷിങ്ടണ്‍ മെട്രോയിലെ മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തികൊണ്ട് ഡോ രഘുനാഥ് ഓര്‍മ്മയായി.ആലപ്പുഴ-മാവേലിക്കര വെട്ടിയാറിലെ പുല്ലമ്പഞ്ചിന്‍ വീട്ടില്‍ പരേതനായ ശ്രീ ഗോപാലനുണ്ണിത്താന്റേയും ശ്രീമതി ഗൗരിക്കുട്ടി അമ്മയുടേയും ഏക മകനായ ഡോ രഘുനാഥ്(69) ഡിസംബര്‍ 31 ന് രാത്രി 11.45ന് വെര്‍ജീനിയയിലെ ഇന്നോവാ ഹോസ്പിറ്റലില്‍ വച്ച് നിര്യാതനായി.ഭാര്യ ലീലാ നാഥ്,മകന്‍ ഗോപാല്‍ നാഥ് ,,ഓമന(ചെന്നൈ).,ശ്യാമള(ആന്ധ്ര),രമ,പ്രസന്ന ,സുജാത എന്നിവര്‍ സഹോദരങ്ങളാണ്.

ബറോഡയിലെ എംഎസ് യുണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഡോ രഘുനാഥ് ടെക്‌സാസിലെ യൂണിവേഴ്‌സിറ്റി ഓഫ് ഹ്യൂസ്റ്റണില്‍ നിന്ന് പിഎച്ച്ഡി ബിരുദം നേടിയ ശേഷം ബെയിലര്‍ കോളേജ് ഓഫ് മെഡിസിനില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി.അമേരിക്കയിലെ ഹെല്‍ത്ത് ഫൗണ്ടേഷന്‍,കോവന്‍സ്,ജോര്‍ജ് ടൗണ്‍ യൂ ണിവേഴ്‌സിറ്റി ,നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത്,യുഎസ് എണ്‍വയണ്‍മെന്റ്ല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി എന്നിവിടങ്ങളില്‍ സ്ത്യുതര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

Other News in this category4malayalees Recommends