ലിഡിയ വില്‍സണ്‍ (26) ഷിക്കാഗോയില്‍ നിര്യാതയായി

A system error occurred.

ലിഡിയ വില്‍സണ്‍ (26) ഷിക്കാഗോയില്‍ നിര്യാതയായി
ഷിക്കാഗോ: ദീര്‍ഘകാലമായി ഷിക്കാഗോയിലെ ഗ്രെയിസ് ലേക്കില്‍ താമസിക്കുന്ന വില്‍സണ്‍ വില്‍സണ്‍ പാപ്പച്ചന്‍ - ബീന വില്‍സണ്‍ ദമ്പതികളുടെ മൂത്ത മകള്‍ ലിഡിയ വില്‍സണ്‍ (26 വയസ്) നിര്യാതയായി. ഷിക്കാഗോ റഷ് ഹോസ്പിറ്റലില്‍ പബ്ലിക് ഹെല്‍ത്ത് കോര്‍ഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു പരേത. ഹാന്നാ വില്‍സണ്‍ ഏക സഹോദരിയാണ്. ശവസംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 6,7 (വെള്ളി, ശനി) തീയതികളില്‍ ഐ.പി.സി ഹെബ്രോണ്‍ സഭയുടെ നേതൃത്വത്തില്‍ നടക്കും.

റഷ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദവും, ബനഡിക്ടിന്‍ യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ലിഡിയ ഐ.പി.സി സഭയുടെ സണ്‍ഡേ സ്‌കൂള്‍ പി.വൈ.പി.എ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സണ്‍ഡേ സ്‌കൂള്‍ അസോസിയേറ്റ് ഡയറക്ടര്‍, വി.ബി.എസ് ഡയറക്ടര്‍ എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്ന ലിഡിയയുടെ ആകസ്മികമായ ദേഹവിയോഗം ഞെട്ടലോടെയാണ് സഭയും സമൂഹവും ഏറ്റെടുത്തത്. ഐ.പി.സി കര്‍ണ്ണാടക സ്റ്റേറ്റിന്റെ ആരംഭകാല പ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്ന കൊല്ലനേന്‍ കെ.സി. പാപ്പച്ചന്റെ കൊച്ചുമകളാണ് പരേത.


വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 8 വരേയും, ശനിയാഴ്ച രാവിലെ 9 മുതല്‍ 11 വരേയും ഡെസ്‌പ്ലെയിന്‍സിലുള്ള ഐ.പി.സി ഹെബ്രോണ്‍ ഗോസ്പല്‍ സെന്ററില്‍ (2420 Ballard Road) നടക്കുന്ന ശവസംസ്‌കാര ശുശ്രൂഷകള്‍ക്ക് പാസ്റ്റര്‍ പി.സി മാമ്മന്‍ നേതൃത്വം നല്‍കും. സിറ്റിയിലെ മറ്റ് ഇതര പാസ്റ്റര്‍മാര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് ഡെസ്‌പ്ലെയിന്‍സിലുള്ള റിഡ്ജ് വുഡ് സെമിത്തേരിയില്‍ ശവസംസ്‌കാരം നടക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.സി. കൊച്ചിട്ടി (847 409 3159), ജോണ്‍ മാത്തുണ്ണി (773 391 8522), ഡാനി തോമസ് (847 800 5978).

Other News in this category4malayalees Recommends