മലയാളി ലണ്ടനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍, മരണം പുറത്തറിഞ്ഞത് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ഭാര്യ സുഹൃത്തുക്കളെ വിളിച്ചന്വേഷിച്ചപ്പോള്‍, തിരുവനന്തപുരം സ്വദേശി ശിവപ്രസാദാണ് മരിച്ചത്

മലയാളി ലണ്ടനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍, മരണം പുറത്തറിഞ്ഞത് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ഭാര്യ സുഹൃത്തുക്കളെ വിളിച്ചന്വേഷിച്ചപ്പോള്‍, തിരുവനന്തപുരം സ്വദേശി ശിവപ്രസാദാണ് മരിച്ചത്

ലണ്ടന്‍: ഹോട്ടല്‍ ജീവനക്കാരനായ മലയാളിയെ മരിച്ച നിലയില്‍ താമസസ്ഥലത്ത് കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ശിവപ്രസാദ് ആണ് മരിച്ചത്. ലണ്ടനിലെ റേഞ്ച് ഹോട്ടല്‍ ജീവനക്കാരനായിരുന്നു. നിരവധി തവണ വിളിച്ചിട്ടും ഭര്‍ത്താവ് ഫോണെടുക്കാതെ ആയതോടെ ഭാര്യ സുഹൃത്തുക്കളെ വിളിച്ചതോടെയാണ് ഇയാളുടെ മരണം പുറംലോകത്തറിഞ്ഞത്. തനിച്ചാണ് ശിവപ്രസാദ് താമസിച്ചിരുന്നത്. സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിക്ക് ചെല്ലാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് അന്വേഷിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. ലീവ് പറഞ്ഞിരുന്നെങ്കില്‍ പിന്നീട് അന്വേഷണം നടത്താഞ്ഞതും മരണ വിവരം പുറത്തറിയുന്നത് വൈകിച്ചു. ശിവപ്രസാദിന് മലയാളികളോട് ഏറെ ബന്ധമുണ്ടായിരുന്നില്ല. ഹോട്ടല്‍ ജീവനക്കാരായ തമിഴ് വംശജരുമായാണ് അടുപ്പം പുലര്‍ത്തിയിരുന്നത്. ഒറ്റയ്ക്കുളള ജീവിതത്തെ തുടര്‍ന്നുളള മാനസിക സമ്മര്‍ദ്ദവും മഞ്ഞുകാലത്തെ പനിപോലുളള അസുഖത്തെ തുടര്‍ന്ന് മരണം സംഭവിച്ചതായിരിക്കുമെന്നുമാണ് കരുതുന്നത്. ലണ്ടനിലെ ഏറ്റവും തിരക്കുളള പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ശൃംഖലയാണ് റേഞ്ച് ഹോട്ടലുകള്‍. മൂന്ന് ഹോട്ടലുകളില്‍ ഏതിലായിരുന്നു ശിവപ്രസാദ് ജോലി ചെയ്തിരുന്നത് എന്നും വ്യക്തമല്ല. നേരത്തെ മാരിയറ്റ് ഹോട്ടലിലായിരുന്നു ജോലി ചെയ്തിരുന്നത്. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കുക്കറിയില്‍ ബിരുദം നേടിയ ശിവപ്രസാദ് തൊഴില്‍ രംഗത്ത് ഏറെ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. ശാലുവാണ് ഭാര്യ. രണ്ട് കുട്ടികളുമുണ്ട്. പത്ത് വര്‍ഷമായി ശിവപ്രസാദ് യുകെയിലുണ്ട്. കേരളത്തില്‍ നിന്നുളള പോലീസിന്റെ സഹായവും ഇന്ത്യന്‍ എംബസിയുടെ സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends