വല്‍തംസ്റ്റോയിലെ പുതുവത്സരത്തിലെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍ ഇന്ന്

A system error occurred.

വല്‍തംസ്റ്റോയിലെ പുതുവത്സരത്തിലെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍ ഇന്ന്
വാല്‍തംസ്‌റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍തംസ്‌റ്റോയിലെ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) പുതുവത്സരത്തിലെ ആദ്യ വെള്ളിയാഴ്ച ( 06/01/2017) നൈറ്റ് വിജില്‍ നടക്കും. നാളെ വെള്ളിയാഴ്ച രാത്രി 10 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 5 വരെയാണ് നൈറ്റ് വിജില്‍. ഫാ. ജോസ് അന്ത്യാകുളം നേതൃത്വം വഹിക്കും.ഈ പുതുവത്സരം ഈശോയോടൊപ്പം ആയിരിക്കുന്നതിനും പുതുവത്സരത്തില്‍ അവിടുന്ന് നമ്മളെ കര പിടിച്ച് നടത്തുന്നതിനും പിരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി നമ്മുടെ കുടുംബങ്ങളെ മാതാവിന്റെ നീല അങ്കിക്കുള്ളില്‍ പൊതിഞ്ഞൂ സൂക്ഷിക്കുവാന്‍ അനുഗ്രഹം യാചിക്കുവാനുള്ള അവസരം കൂടിയാണിത്.

ശുശ്രൂഷകളിലും പങ്കെടുക്കാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ബ്രെന്റ് വുഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോസ് അന്ത്യാകുളം അറിയിച്ചു.

Date: 06/01/2017, Friday to 07/01/2017 Saturday

Timing: Friday 10.00 pm - Saturday 05.00 am.

പള്ളിയുടെ വിലാസം:

Our Lady and St.George Church,132 Shernhall tSreet, Walthamstow, E17 9HU

Other News in this category4malayalees Recommends