ട്രംപ് ധരിക്കുന്നത് പോലുളള തൊപ്പി ധരിച്ച കനേഡിയന്‍ ജഡ്ജിയ്ക്ക് പണി പോയി, ഒന്റാറിയോ കോടതി ജഡ്ജി ബേണ്‍സ് സാബെല്‍ ആണ് നടപടിയ്ക്ക് വിധേയനായത്
A system error occurred.
മോണ്ട്രിയല്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിക്കുന്ന തരത്തിലുളള തൊപ്പി കോടതിയില്‍ ധരിച്ച ജഡ്ജിയെ കാനഡയില്‍ പുറത്താക്കി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് ധരിച്ചിരുന്ന മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന് എന്ന വാചകത്തോട് കൂടിയ തൊപ്പി ധരിച്ചതാണ് പുറത്താക്കലിലേക്ക് നയിച്ചത്.
ഒന്റാറിയോ കോടതി ജഡ്ജിയായ ബേണ്‍ഡ് സാബെല്‍ ആണ് പുറത്താക്കപ്പെട്ടത്. എത്രനാളത്തേക്കാണ് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത് എന്ന് വ്യക്തമല്ല.
നിഷ്പക്ഷത പുലര്‍ത്തേണ്ടുന്ന ഒരു സ്ഥാനത്തിരുന്ന് കൊണ്ട് സാംബല്‍ ട്രംപിനെ പിന്തുണച്ചു എന്ന് ചൂണ്ടിക്കാട്ടി ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നതിന് തൊട്ടടുത്ത ദിവസമാണ് സാബെല്‍ ഹാമില്‍ട്ടണിലെ തുറമുഖ നഗരമായ ലേക് ഒന്റാറിയോയിലെ കോടതി മുറിയില്‍ ട്രംപ് തൊപ്പിയും ധരിച്ചെത്തിയത്. തന്റെ ഒരു തമാശ തെറ്റിദ്ധരിക്കപ്പെട്ടതില്‍ അദ്ദേഹം മാപ്പ് പറഞ്ഞു.