അവര്‍ കതക് തല്ലിത്തകര്‍ത്ത് അകത്തേക്കു വന്നു അവര്‍ക്കുവേണ്ടതെല്ലാം എന്റെ ശരീരത്തില്‍ ചെയ്തശേഷം അതൊരു വിഡിയോ ടേപ്പിലാക്കി സ്ഥലംവിട്ടു; മലൈകയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു

A system error occurred.

അവര്‍ കതക് തല്ലിത്തകര്‍ത്ത് അകത്തേക്കു വന്നു അവര്‍ക്കുവേണ്ടതെല്ലാം എന്റെ ശരീരത്തില്‍ ചെയ്തശേഷം അതൊരു വിഡിയോ ടേപ്പിലാക്കി സ്ഥലംവിട്ടു; മലൈകയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു
ബംഗളൂരുവില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന ആക്രമണ സംഭവത്തില്‍ സിനിമ രാഷ്ട്രീയ സംസ്‌കാരിക രംഗത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിന്നു.സംഭവത്തോട് ബോളിവുഡ് നടി മലൈകയ്ക്ക് അറോറയുടെ ഇന്‍സ്റ്റ്ഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ് .സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് പാശ്ചാത്യ സംസ്‌ക്കാരമാണെങ്കില്‍ അവരെ മാനഭംഗപ്പെടുത്തുന്നതാണോ ഇന്ത്യന്‍ സംസ്‌കാരമെന്നു മലൈക ചോദിക്കുന്നു. സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴെല്ലാം എല്ലാവരും എപ്പോഴും കുറ്റപ്പെടുത്തുന്നത് ഇരകളെയാണെന്നു നടി പറയുന്നു. എന്റെ സുരക്ഷ എന്നത് എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ എന്നാണ് മലൈക ചോദിക്കുന്നത് .ഒരു മെട്രോപൊളിറ്റന്‍ സിറ്റിയില്‍ എന്റെ സുഹൃത്തുക്കളൊടൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴാണ് ഒരു കൂട്ടം ആളുകള്‍ എന്നെ ആക്രമിച്ചത്. പക്ഷെ എന്റെസുരക്ഷ എന്നത് എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ!!അടുത്ത തവണ പോയത് ഡിസ്‌കോ ബാറിലേക്കായിരുന്നു. അവിടെ വച്ച് അവര്‍ നോട്ടമിട്ടത് എന്റെ വസ്ത്രങ്ങളിലായിരുന്നു. അവിടെവെച്ച് അവരെന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞു. പക്ഷെ അപ്പോഴും എന്റെ സുരക്ഷ എന്നത് എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ!അടുത്ത യാത്ര കൊളേജിലേക്കായിരുന്നു. സമൂഹം മാന്യതയുള്ള വസ്ത്രമെന്നു വിളിക്കുന്ന സല്‍വാര്‍ ധരിച്ചായിരുന്നു പോയത്. അപ്പോള്‍ അവര്‍ ആള്‍ക്കൂട്ടത്തിന നടുവില്‍വെച്ച് എന്റെ പിന്‍ഭാഗത്തു തട്ടി. അപ്പോഴും ഞാനോര്‍ത്തു എന്റെ സംരക്ഷണം എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ!


അതിനു ശേഷം പുറത്തേക്കുപോവേണ്ടെന്നു കരുതി വീടിനുള്ളില്‍ തന്ന ഇരിപ്പു തുടര്‍ന്നു. അപ്പോള്‍ അവര്‍ കതക് തല്ലിത്തകര്‍ത്ത് അകത്തേക്കു വന്നു അവര്‍ക്കുവേണ്ടതെല്ലാം എന്റെ ശരീരത്തില്‍ ചെയ്തശേഷം അതൊരു വിഡിയോ ടേപ്പിലാക്കി സ്ഥലംവിട്ടു. കാരണം എന്റെ സുരക്ഷ എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ..കുടുംബാംഗങ്ങളുടെ കൂടെ കഴിയാമെന്നു വിചാരിച്ചപ്പോള്‍ അവിടെയും എന്റെ പ്രതീക്ഷ തെറ്റി. എന്റെ ബന്ധുക്കള്‍ തന്നെ വേട്ടക്കാരായെത്തി. അവര്‍ എന്റെ വസ്ത്രങ്ങള്‍ ദൂരെയെറിഞ്ഞ് മതിയാവോളം എന്നെ ഉപയോഗിച്ചു. കാരണം എന്റെ സുരക്ഷ എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ...കുളിമുറിയുടെ കതകടച്ചു കുറ്റിയിട്ടാലും എനിക്കിപ്പോള്‍ പേടിയാണ്. കാരണം അടുത്ത വീടിന്റെ ടെറസിന്‍മുകളിലിരുന്ന് അവര്‍ എന്നെ നോക്കുന്നുണ്ടാവും. അതുകൊണ്ട് ഞാനിപ്പോള്‍ കുളിക്കാറില്ല. കാരണം സുരക്ഷ എന്നത് എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ.ഞാനൊരു ഇന്ത്യന്‍ സ്ത്രീയാണ്. ഒളിംപിക്‌സിന്‍ സ്വര്‍ണ്ണമെഡലുകള്‍ നേടിക്കൊണ്ട് ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നവള്‍, ആര്‍മി ഓഫീസര്‍, വലിയ സ്ഥാപനങ്ങളുടെ സിഇഒ, ഒരുപാടു രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ലോകത്തോട് ആത്മവിശ്വസത്തോടെ സംസാരിക്കുന്നവള്‍. ഇതില്‍ക്കൂടുതലൊക്കെ എനിക്കു ചെയ്യണമെന്നുണ്ട് . പക്ഷെ അതിനു സാധിക്കണമെങ്കില്‍ ഈ കുളിമുറിയില്‍ നിന്നു സുരക്ഷിതയായി ഞാന്‍ പുറത്തു കടക്കണം. കാരണം എന്റെ സുരക്ഷ എന്നത് എന്റെ മാത്രം ഉത്തരവാദിത്തമാണല്ലോ..

മലൈകയുടെ പോസ്റ്റ് വലിയ ചര്‍ച്ചയായിരിക്കുകയാണ്.എന്നാല്‍ ഈ പോസ്റ്റ് താരം മറ്റാരുടേതോ ഷെയര്‍ ചെയ്തതാണെന്നും റിപ്പോര്‍ട്ടുണ്ട് .

Other News in this category4malayalees Recommends