വിരമിക്കാനൊരുങ്ങുന്ന ഒബാമയുടെ ഇന്ത്യാ സഹകരണത്തെ പ്രശംസിച്ച് അമേരിക്ക, ഇന്ത്യ- അമേരിക്ക് സഹകരണം ലോകത്തെ രക്ഷിച്ചു, നിരവധി ഭീകരാക്രമണ പദ്ധതികള്‍ തകര്‍ക്കാനുമായി

A system error occurred.

വിരമിക്കാനൊരുങ്ങുന്ന ഒബാമയുടെ ഇന്ത്യാ സഹകരണത്തെ പ്രശംസിച്ച് അമേരിക്ക, ഇന്ത്യ- അമേരിക്ക് സഹകരണം ലോകത്തെ രക്ഷിച്ചു, നിരവധി ഭീകരാക്രമണ പദ്ധതികള്‍ തകര്‍ക്കാനുമായി
വാഷിങ്ടന്‍: ഭീകരതയ്‌ക്കെതിരായ ഇന്ത്യയുഎസ് സഹകരണം പല ആക്രമണ പദ്ധതികളും പൊളിച്ചെന്ന് അമേരിക്ക. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഒബാമ ഭരണകൂടവും ഇന്ത്യന്‍ സര്‍ക്കാരും ചേര്‍ന്ന് നടത്തിയ ഭീകരവിരുദ്ധ മുന്നേറ്റങ്ങളും നീക്കങ്ങളും ഭീകരാക്രമണ ഭീഷണിയില്‍നിന്ന് ലോകത്തെ രക്ഷിക്കുകയും പല ഭീകരാക്രമണ പദ്ധതികളും തകര്‍ക്കുകയും ചെയ്തുവെന്നാണ് അമേരിക്ക വ്യക്തമാക്കിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള കൂട്ടായ സഹകരണം ഒരുപാട് ഇന്ത്യക്കാരുടെയും അമേരിക്കക്കാരുടെയും ജീവന്‍ രക്ഷിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും യുഎസ് ദേശീയ സുരക്ഷാ കൗണ്‍സിലിലെ ദക്ഷിണേഷ്യന്‍ കാര്യങ്ങള്‍ക്കായുള്ള സീനിയര്‍ ഡയറക്ടര്‍ പീറ്റര്‍ ലാവോയ് പറഞ്ഞു. രാജ്യാന്തര തലത്തിലെ വളരെ പ്രധാനപ്പെട്ട മുന്നേറ്റമാണിതെന്നും ഈ ബന്ധം കൂടുതല്‍ ശക്തമായി തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


ഒബാമ ഭരണകൂടത്തിന്റെ കാലത്തുതന്നെ ഇന്ത്യയ്ക്ക് ആണവദാതാക്കളുടെ സംഘത്തില്‍ (എന്‍എസ്ജി) അംഗത്വം ലഭിക്കാത്തത്തിനെക്കുറിച്ചുള്ള ചോദ്യത്തിന്, സമീപഭാവിയില്‍ത്തന്നെ ഈ സ്വപ്നം യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വൈകുന്നതില്‍ ചെറിയ നിരാശയുണ്ട്. എങ്കിലും ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്ന കാര്യം തീരുമാനിക്കാന്‍ അതിന്റേതായ നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Other News in this category4malayalees Recommends