ക്യൂബെക്കിലെ കോവന്‍സ്‌വില്ലെയില്‍ റോഡുകളിലെ മഞ്ഞ് നീക്കാന്‍ പുതിയ മാര്‍ഗം; ഉപ്പിനൊപ്പം ബീറ്റ് ജ്യൂസ് കലര്‍ത്തിയുള്ള പുതിയ പ്രയോഗം പരിസ്ഥിതിക്ക് ഗുണവും സാമ്പത്തിക ലാഭവുമുണ്ടാക്കുന്നു; പുതിയ വഴി വിവിധ പ്രവിശ്യകളില്‍ വ്യാപകമാവുന്നു

A system error occurred.

ക്യൂബെക്കിലെ കോവന്‍സ്‌വില്ലെയില്‍ റോഡുകളിലെ മഞ്ഞ് നീക്കാന്‍ പുതിയ മാര്‍ഗം; ഉപ്പിനൊപ്പം ബീറ്റ് ജ്യൂസ് കലര്‍ത്തിയുള്ള പുതിയ പ്രയോഗം പരിസ്ഥിതിക്ക് ഗുണവും സാമ്പത്തിക ലാഭവുമുണ്ടാക്കുന്നു; പുതിയ വഴി വിവിധ പ്രവിശ്യകളില്‍ വ്യാപകമാവുന്നു
ക്യൂബെക്കിലെ കോവന്‍സ്‌വില്ലെയില്‍ മഞ്ഞ് വീണ്ടും കടുത്ത പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ ഇവിടുത്തെ റോഡുകളില്‍ വീണ മഞ്ഞ് നീക്കം ചെയ്യാന്‍ മുനിസിപ്പാലിറ്റി നൂതനമായ ഒരു മാര്‍ഗമാണ് പരീക്ഷിക്കുന്നത്. റോഡുകളിലെ മഞ്ഞ് നീക്കാന്‍ ഉപ്പ് വിതറുന്നതിനൊപ്പം ഇവിടെ ഇപ്പോള്‍ അല്‍പം ബീറ്റ്ജ്യൂസ് കൂടി ഉപയോഗിക്കുന്നുണ്ട്.ഇതിലൂടെ പണം ലാഭിക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും സാധിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ബീറ്റ് ജ്യൂസ് നേരിട്ട് ഉപ്പിലേക്ക് സ്േ്രപ ചെയ്യുകയാണ് ചെയ്യുന്നതെന്നാണ് ഈ ഈസ്റ്റേണ്‍ ടൗണ്‍ഷിപ്പിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ സൂപ്രണ്ടായ സൈല്‍വയിന്‍ പെറിഔള്‍ട്ട് പറയുന്നു.

ഇത്തരത്തില്‍ ഉപയോഗിക്കുന്നതിന് മുമ്പ് ബീറ്റിന്റെ ഒരു ഭാഗം മൃഗങ്ങള്‍ക്ക് നല്‍കുകയും ബാക്കി റോഡുകളില്‍ ഉപ്പിനൊപ്പം ഉപയോഗിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സാധാരണ റോഡ് സാള്‍ട്ടിനൊപ്പം ബീറ്റ് ജ്യൂസ് കലര്‍ത്തുന്നതോടെ ഉപ്പ് ഉപയോഗിക്കുന്നത് കുറയ്ക്കാനും അതിലൂടെ പണം ലാഭിക്കാനും പരിസ്ഥിതിയില്‍ വരുന്ന ആഘാതം കുറയ്ക്കാനും സാധിക്കുന്നു.ഇത്തരത്തില്‍ ബീറ്റ് ജ്യൂസുപയോഗിക്കുന്ന ആദ്യത്തെ മുനിസിപ്പാലിറ്റിയൊന്നുമല്ല കോവന്‍സ്‌വില്ലെ.കഴിഞ്ഞ വര്‍ഷം ലാവല്‍ സിറ്റി വൈറ്റ് ബീറ്റ് മഞ്ഞിനെ നീക്കം ചെയ്യാനുള്ള പൈലറ്റ് പദ്ധതി നടപ്പിലാക്കിയിരുന്നു. ഇത് കൂടുതല്‍ പരിസ്ഥിതി സൗഹൃദം പുലര്‍ത്തുന്നതാണെന്നും കണ്ടെത്തിയിരുന്നു.

ഇതിന് പുറമെ ടൊറന്റോ, ഹാലിഫാക്‌സ്, സെയിന്റ് ജോണ്‍, തുടങ്ങിയ ഇടങ്ങളിലും റോഡുകളിലെ ഉപ്പ് നീക്കം ചെയ്യാന്‍ ബീറ്റ് ഉപയോഗിച്ച് വിജയിച്ചിട്ടുണ്ട്. ഈ പുതിയ രീതി പ്രായോഗികമാക്കിയതോടെ കോവന്‍സ് വില്ലെയില്‍ ഇപ്രാവശ്യം ഉപ്പ് 30 ശതമാനം കുറച്ചാണ് ഉപയോഗിച്ചിരുന്നത്. ഈ പ്രൊജക്ടിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 20,000 ഡോളറാണ് ചെലവ് വരുന്നത്. ഇതിന്റെ പ്രയോജനം രണ്ട് വര്‍ഷത്തോളമുണ്ടാവുകയും ചെയ്യുന്നതാണ്. ഇത് മൂലം റോഡുകളില്‍ മികച്ച പോസിറ്റീവ് സ്വാധീനമാണുണ്ടാവുന്നതെന്നാണ് പെറിഔള്‍ട്ട് പറയുന്നത്.


Other News in this category4malayalees Recommends