കാനഡയിലെ നോവസ്‌കോട്ടിയയില്‍ വന്‍ മഞ്ഞുപാതം, ഫെറി, റോഡ്, വ്യോമഗതാഗതം താറുമാറായി

A system error occurred.

കാനഡയിലെ നോവസ്‌കോട്ടിയയില്‍ വന്‍ മഞ്ഞുപാതം, ഫെറി, റോഡ്, വ്യോമഗതാഗതം താറുമാറായി
ടൊറന്റോ: നോവാസ്‌കോട്ടിയയില്‍ ശക്തമായ മഞ്ഞുപാതം. ചിലയിടങ്ങളില്‍ നാല്‍പ്പത് സെന്റിമീറ്റര്‍ വരെ മഞ്ഞുവീണതായാണ് റിപ്പോര്‍ട്ട്. രാത്രിമുഴുവന്‍ മഞ്ഞു വീഴ്ചയുണ്ടായി. റോഡ്, ഫെറി, വ്യോമഗതാഗതം തടസപ്പെട്ടു.


രാവിലെ മുതല്‍ മഞ്ഞ് നീക്കം ചെയ്യാനാരംഭിച്ചിട്ടുണ്ട്. നേരത്തെ പ്രവിശ്യയില്‍ ശൈത്യക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീടത് പിന്‍വലിച്ചു. പല റോഡുകളും മഞ്ഞ് പുതച്ച് കിടക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. നാളെ പുലര്‍ച്ചെ ഒരു മണി മുതല്‍ ആറ് മണിവരെ പ്രദേശത്ത്് പാര്‍ക്കിംഗ് നിരോധിച്ച് കൊണ്ട് ഹാലിഫാക്‌സ് റീജ്യണല്‍ മുനിസിപ്പാലിറ്റി ഉത്തരവിറക്കി. രാവിലെയും ഉച്ചതിരിഞ്ഞുമുളള പല വിമാനങ്ങളും റദ്ദാക്കിയിട്ടുമുണ്ട്.

വടക്കന്‍ സിഡ്‌നിയ്ക്കും നോവാസ്‌കോട്ടിയയ്ക്കും ഇടയിലുളള ഫെറി സര്‍വീസുകളും നിര്‍ത്തി വച്ചു. പലയിടത്തും വൈദ്യുതബന്ധം തകരാറിലായി. ഇതില്‍ ചിലത് പുനഃസ്ഥാപിച്ചിട്ടുണ്ട്. നൂറിലേറെ പളളികളില്‍ കുര്‍ബാനകളും മുടങ്ങി.
Other News in this category4malayalees Recommends