ബാല്‍ക്കണിയുള്ള ഒരു അപാര്‍ട്ട്‌മെന്റ് മാത്രം സ്വപ്‌നം കാണുന്ന ഓസ്‌ട്രേലിയക്കാര്‍ പെരുകുന്നു; വീടുകള്‍ക്ക് വിലയേറിയതിനാല്‍ സ്വപ്‌നങ്ങള്‍ ചുരുങ്ങുന്നു; ജോലിയ്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമടുത്ത് താമസിക്കുന്നതിന് മുന്‍ഗണന

A system error occurred.

ബാല്‍ക്കണിയുള്ള ഒരു അപാര്‍ട്ട്‌മെന്റ് മാത്രം സ്വപ്‌നം കാണുന്ന ഓസ്‌ട്രേലിയക്കാര്‍ പെരുകുന്നു; വീടുകള്‍ക്ക് വിലയേറിയതിനാല്‍ സ്വപ്‌നങ്ങള്‍ ചുരുങ്ങുന്നു; ജോലിയ്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമടുത്ത് താമസിക്കുന്നതിന് മുന്‍ഗണന

ഓസ്‌ട്രേലിയക്കാരുടെ ഏറ്റവും വലിയ സ്വപ്‌നം ഏതാണെന്നറിയാമോ..? ഒരു ബാല്‍ക്കണിയോട് കൂടിയ ഒരു അപ്പാര്‍ട്ട്‌മെന്റാണാ സ്വപ്‌നം. കുറച്ച് കാലം മുമ്പ് വരെ ഒരു നഗരത്തില്‍ ഒരു ഡിറ്റാച്ച്‌മെന്റ് വീടും നല്ല ഗാര്‍ഡനും ബാര്‍ബിക്യൂവും സ്വിമ്മിംഗ് പൂളും തുടങ്ങിയ അവരുടെ സ്വപ്‌നങ്ങളായിരുന്നു.എന്നാല്‍ വര്‍ധിച്ച ജനസംഖ്യ, വീടുകളുടെയും ഭൂമിയുടെയും വര്‍ധിച്ച വില, ഉയര്‍ന്ന ജീവിതച്ചെലവുകള്‍, തുടങ്ങിയവ കാരണം മിക്കവാറും പേര്‍ തങ്ങളുടെ സ്വപ്‌നം വെറുമൊരു അപ്പാര്‍ട്ട്‌മെന്റിലേക്ക് ചുരുക്കുകയായിരുന്നുവെന്ന് പറയാം. വീടുകളുടെ അഫോര്‍ഡബിലിറ്റിക്കുറവ്, ഭൂമിയുടെ ദൗര്‍ലഭ്യം, ആളുകള്‍ സൗകര്യത്തിന് നല്‍കുന്ന പ്രാമുഖ്യം തുടങ്ങിയവ അവരുടെ വീട് തെരഞ്ഞെടുക്കല്‍ ശീലത്തെ മാറ്റി മറിയ്ക്കാന്‍ നിര്‍ബന്ധിതരാക്കുകയായിരുന്നു. ഇന്റര്‍നാഷണലല്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് ഇത് സംബന്ധിച്ച് നടത്തിയ പഠനത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.


1940ലെ ഏഴ്മില്യണില്‍ നിന്നും ഓസ്‌ട്രേലിയന്‍ ജനസംഖ്യ ഇന്ന് 24 മില്യണായി ഉയര്‍ന്നിരിക്കുകയാണ്. അതിനാല്‍ ഇവിടെ ആര്‍ക്കും അവരുടെ എല്ലാ സ്വപ്‌നങ്ങളും സാധ്യമാക്കിക്കൊണ്ട് ജീവിക്കുക അസാധ്യമായിത്തീര്‍ന്നിരിക്കുകയാണ്.ഇതിന് പുറമെ തൊഴില്‍ സ്ഥലം, വിദ്യാഭ്യാസ സ്ഥാപനം, എന്നിവയ്ക്കടുത്തെ താമസം , ട്രാന്‍സ്‌പോര്‍ട്ട് സൗകര്യം, വിനോദോപാധികള്‍ക്കുള്ള അവസരങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍്കുലഅള സൗകര്യം എന്നിവ പരിഗണിച്ചാണ് ഇന്ന് ആളുകള്‍ താമസയിടം തെരഞ്ഞെടുക്കുന്നതെന്നും ഈ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ 12 മാസത്തിനിടെ ദേശീയതലത്തില്‍ നല്‍കിയ എല്ലാം ഹൗസിംഗ് അപ്രൂവലുകളിലും 50 ശതമാനത്തോളം അപ്പാര്‍ട്ട്‌മെന്റുകളാണ്. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സാണീ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. 30 വര്‍ഷത്തെ ശരാശരിയായ 32 ശതമാനത്തില്‍ നിന്നും 2011ലെ സെന്‍സസിലെ 24 ശതമാനത്തില്‍ നിന്നും ഇത് വളരെയുയര്‍ന്നിരിക്കുന്നുവെന്ന് സാരം. 2012 ആദ്യം മുതല്‍ ഇവിടെ അപ്പാര്‍ട്ട്‌മെന്റ് നിര്‍മാണം വര്‍ധിച്ചുവെന്നാണ് നൈറ്റ് ഫ്രാങ്ക് വെളിപ്പെടുത്തുന്നത്.


Other News in this category4malayalees Recommends