കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ (KPWA) കുവൈത്ത് ചാപ്റ്റര്‍ രൂപീകൃതമായി

കേരള  പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ (KPWA) കുവൈത്ത് ചാപ്റ്റര്‍  രൂപീകൃതമായി
രാഷ്ട്രീയ ജാതിമത വ്യത്യാസങ്ങള്‍ക്കതീതമായി എല്ലാ ലോകമെങ്ങും ഉള്ള മലയാളി പ്രവാസികള്‍ക്കുമായി ഒരു സംഘടന എന്ന പ്രഖ്യാപനവുമായി 2017 ജനുവരി 06നു വൈകീട്ട് കുവൈത്ത്, അബ്ബാസ്സിയയിലെ ഹൈഡൈന്‍ ഹാളില്‍ 'കേരള പ്രവാസി കുവൈത്ത് ചാപ്റ്റര്‍ വാട്‌സാപ്പ് അഡ്മിന്മാരും കൂട്ടായ്മയിലെ കുവൈത്തിലെ അംഗങ്ങളും ഒത്തു ചേരുകയും കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ അഡ്‌ഹോക് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു.


32 രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന 3000 അംഗങ്ങളുള്ള വാട്‌സാപ്പ് കൂട്ടായ്മയുടെ പ്രഥമ യോഗമാണ് കുവൈത്തില്‍ നടന്നത്. ഇതോടനുബന്ധിച്ച് ജനുവരി 20 നു ഒമാനിലും തുടര്‍ന്ന് എല്ലാ രാജ്യങ്ങളിലും മീറ്റിംഗുകള്‍ വിളിക്കും എന്ന് കോര്‍ അഡ്മിന്‍ അംഗങ്ങള്‍ അറിയിക്കുന്നു.


2015 ഒക്ടോബറില്‍ ഗള്‍ഫ് രാജ്യത്തെ സാമൂഹികസേവന രംഗത്തെ സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങള്‍ ആയ ശിഹാബ് ഖാന്‍ , ജോസഫ് ബേബിച്ചന്‍ , ജോസ് നോയല്‍ (ദുബായ്) , തോമസ് ജോസഫ് (ഷാര്‍ജ), സജീര്‍ നിലമേല്‍, നോബിള്‍ ചാക്കോ (സൗദി), കെ.ആര്‍ നായര്‍ (ബഹ്‌റൈന്‍), ജെബി വര്‍ഗീസ്, ഷാജി ജോസഫ് (ഖത്തര്‍), വിനോദ് ലാല്‍ (ഒമാന്‍) , മുബാറക്ക് കാമ്പ്രത്ത്, റഷീദ് പുതുക്കുളങ്ങര, സിബി അവരപ്പാട്ട് (കുവൈത്ത്), എന്നിവര്‍ ചേര്‍ന്ന് രുപം കൊടുത്ത 'പ്രവാസിക്ക് ഒരു കൈത്താങ്ങ്' എന്ന വാട്‌സാപ്പ് കൂട്ടായ്മ ഒരു വര്‍ഷത്തെ സമഗ്ര പഠനത്തിനും സംവാദങ്ങള്‍ക്കും ശേഷം 2017 ഒക്ടോബര്‍ 30 നു ആരംഭിച്ച കേരള പ്രവാസി വാട്‌സാപ്പ് കൂട്ടായ്മ 60 ദിവസങ്ങള്‍ കൊണ്ട് 32 രാജ്യങ്ങളിലെ 3000 മലയാളി പ്രവാസികളെ കണ്ടെത്തി 13 വാട്‌സാപ്പ് ഗ്രൂപ്പുകളായി വളര്‍ന്നു. പ്രവാസ ലോകത്ത് തന്നെ ഇത്രയും പെട്ടെന്ന് സംഘടിപ്പിക്കപ്പെട്ട മറ്റൊരു സംഘടന ഉണ്ടാവാന്‍ ഇടയില്ല എന്ന സംഘടാകര്‍ തന്നെ അവകാശപ്പെടുന്നു. തികച്ചും പ്രവാസി വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന ഈ കൂടായ്മ, വാട്‌സാപ്പ് ഗ്രൂപ്പുകളിലെ ചര്‍ച്ചകളിലൂടെ സംഗ്രഹിച്ച പ്രവാസി നിവേദനം ഡിസംബര്‍ 23 നു ദുബായ് ചാപ്റ്റര്‍ മുഖേനെ മുഖ്യമന്ത്രിക്ക് ദുബായില്‍ വെച്ച് സമര്‍പ്പിക്കുകയുണ്ടായി.


സമാന്തരമായി നാട്ടിലുള്ള മുന്‍ പ്രവാസികളെയും ജില്ലാ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങളും കൂട്ടായ്മയിലെ മുന്‍ പ്രവാസികളായ ശ്രീ ശുകൂര്‍ , ഹാഷിം, സുറൂര്‍, നോബിള്‍ ചാക്കോ , രാം ദാസ് എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിക്കുന്നു.


പ്രവാസ ലോകത്തെ പ്രവാസികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക, പ്രവാസി പുനരധിവാസ പദ്ധതികള്‍ക്കായി പ്രവാസികള്‍ തന്നെ തയ്യാറാക്കുന്ന രൂപരേഖ അധികാരികള്‍ക്ക് സമര്‍പ്പിക്കുക, കേരള പ്രവാസികളുടെ ഉന്നമനത്തിനു നോര്‍ക്ക വകുപ്പിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്നിവയാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ എന്ന് ഭാരവാഹികള്‍ അറിയിച്ചു. ജാതിമത രാഷ്ട്രീയ സാമുദായിക സംഘടനകളായി ശിഥിലമാക്കപ്പെട്ട പ്രവാസികളെ ആ സംഘടനകളുടെ കൂടെ പിന്തുണയോടെ കേരള പ്രവാസി എന്ന ഒരൊറ്റ സംഘടനയായി നിലനിര്‍ത്തുക എന്ന വലിയൊരു ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് നിലവില്‍ സംഘാടകര്‍ മുന്നോട്ടു പോകുന്നത്. വനിതകള്‍ക്ക് 50% സംവരണം എന്നതില്‍ നിന്നും വനിതകള്‍ക്ക് പരമാവധി പ്രാധിനിത്യം എന്നത് പ്രഥമ കമ്മറ്റിയില്‍ തന്നെ നടപ്പിലാക്കി കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ കുവൈത്ത് ചാപ്റ്റര്‍ കര്‍മ്മ രംഗത്തേക്ക് ചുവട്‌വെക്കുന്നു.

തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.


പ്രെസിഡന്റ് മുബാറക്ക് കാമ്പ്രത്ത്

വൈസ് പ്രെസിഡന്റ് കോശി അലക്‌സാണ്ടര്‍

ജനറല്‍ സെക്രട്ടറി റെജി ചിറയത്ത്

ജോയിന്റ് സെക്രട്ടറി ശ്രീമതി സെലിന്‍ ഫെര്‍നാണ്ടസ്

വനിത പ്രെസിഡന്റ് ശ്രീമതി ശോഭ നായര്‍

വനിത സെക്രട്ടറി ശ്രീമതി സീനു മാത്യു

ഓഫീസ് സെക്രട്ടറി ശ്രീമതി സൂസന്‍ മത്തായി

ട്രഷറര്‍ അനില്‍ ആനാട്

ജോയിന്റ് ട്രഷറര്‍ ശ്രീമതി റോസ് മേരി

കോര്‍ അഡ്മിന്‍ പ്രതിനിധി റഷീദ് പുതുക്കുളങ്ങര


സംഘടനാ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ കുവൈത്തിനെ 10 സോണുകളായി തിരിച്ച് ഏരിയാ സെക്രട്ടറിമാരെയും തിരഞ്ഞെടുത്തു*


മംഗഫ്/ഫഹാഹീല്‍ ശിവദാസന്‍

മഹബൂള/അബൂഹലീഫ രാധാകൃഷ്ണന്‍

അബ്ബാസ്സിയ സിബി അവരപ്പാട്ട്

സാല്‍മിയ അഷ്‌കര്‍

ഫര്‍വാനിയ സലീം കൊടുവള്ളി

റിഗ്ഗായ് ഷംഷീര്‍ മുല്ലാലി

ഹവല്ലി ശ്രീമതി വനജ രാജന്‍

ജഹറ ജലാലുദ്ദിന്‍

കുവൈത്ത് സിറ്റി മുസ്തഫ മാറഞ്ചേരി

കൈത്താന്‍ പ്രണീഷ് കണ്ണൂര്‍

Other News in this category



4malayalees Recommends

LIKE US