മസ്‌ക്കറ്റ് വിമാനത്താവളത്തെ അതിവേഗപാതയുമായി ബന്ധിപ്പിക്കുന്ന പാത പൂര്‍ത്തിയായി

A system error occurred.

മസ്‌ക്കറ്റ് വിമാനത്താവളത്തെ അതിവേഗപാതയുമായി ബന്ധിപ്പിക്കുന്ന പാത പൂര്‍ത്തിയായി
മസ്‌ക്കറ്റ്: പുതിയ മസ്‌ക്കറ്റ് രാജ്യാന്തര വിമാനത്താവളത്തെയും മസ്‌ക്കറ്റ് അതിവേഗപാതയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയുടെ നിര്‍മാണം പൂര്‍ത്തിയായതായി മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. തികഞ്ഞ സുരക്ഷിതത്വും നിര്‍മാണ വൈദഗ്ദ്ധ്യവും കോര്‍ത്തിണക്കിയാണ് ഇത് പണികഴിപ്പിച്ചിട്ടുളളത്.

ഘാല വ്യവസായ മേഖലയും അല്‍ഇര്‍ഫാന്‍ മേഖലയും വരാനിരിക്കുന്ന സാമ്പത്തിക മേഖലകളെയും കൂട്ടിയിണക്കിയാണ് ഈ പാത നിര്‍മിച്ചിട്ടുളളത്. രണ്ട് ഇന്റര്‍സെക്ഷനുകളും ഈ പാതയ്ക്കുണ്ട്. ഓരോ വശത്തും മൂന്ന് നിരകളുളള പാതയാണിത്. അല്‍ അന്‍വാര്‍ റോഡ് മുതല്‍ വിമാനത്താവള പാലം വരെ ഗതാഗത ലൈറ്റുകളുമുണ്ട്.
Other News in this category4malayalees Recommends