ഷാരൂഖുമായി ലൈംഗീക ബന്ധമെന്ന ആരോപണം ; മറുപടി നല്‍കി കരണ്‍ ജോഹര്‍

A system error occurred.

ഷാരൂഖുമായി ലൈംഗീക ബന്ധമെന്ന ആരോപണം ; മറുപടി നല്‍കി കരണ്‍ ജോഹര്‍
ഒട്ടേറെ പരിഹാസങ്ങള്‍ക്ക് ഇരയായ വ്യക്തിയാണ് സംവിധായകന്‍ കരണ്‍ ജോഹര്‍.സ്വവര്‍ഗ്ഗാനുരാഗിയെന്നതുള്‍പ്പെടെ നിരവധി ഗോസിപ്പുകള്‍ കരണിന് കേള്‍ക്കേണ്ടിവന്നു.സാധാരണ ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിക്കാത്ത കരണ്‍ തന്റെ ലൈംഗികതയെക്കുറിച്ചും ഷാരൂഖ് ഖാനെയും തന്നെയും ചേര്‍ത്ത് പ്രചരിക്കുന്ന ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ചു കൊണ്ട് രംഗത്ത്.കരണ്‍ പൂനം സക്‌സേനയുടെ സഹായത്തോടെ എഴുതിയ 'അണ്‍സ്യൂട്ടബിള്‍ ബോയ്' എന്ന ജീവചരിത്രത്തിലാണ് കരണിന്റെ ഈ വെളിപ്പെടുത്തല്‍.

''എന്റെ ലൈംഗികതയെക്കുറിച്ച് ഞാന്‍ പ്രസംഗിച്ചു നടക്കേണ്ട ആവശ്യമില്ല. അത് എന്റെ സ്വകാര്യമായ അനുഭവമാണ്. എനിക്കത് പുറത്തു പറയണമെങ്കില്‍ പോലും ഞാന്‍ ജീവിക്കുന്ന രാജ്യത്ത് അത് സാധിക്കില്ല. അതുമതി ഞാന്‍ ജയിലില്‍ പോകാന്‍. ചിലപ്പോള്‍ ഞാന്‍, ലൈംഗിക ശേഷി ഇല്ലാത്തവനോ സ്വവര്‍ഗാനുരാഗിയോ ഭിന്നലൈംഗീകതയുളള വ്യക്തിയോ ആകാം. അത് എന്റെ മാത്രം കാര്യങ്ങളാണ്. ഒറ്റയ്ക്കു ജീവിയ്ക്കുന്നതിനാല്‍ ഞാന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പോലും പലരും പറയുന്നു. അതില്‍ എനിക്ക് യാതൊരു വിഷമവും ഇല്ല. നിങ്ങള്‍ രാജ്യത്തിന് അപമാനമാണെന്നു പറഞ്ഞ് നൂറു കണക്കിന് സന്ദേശങ്ങള്‍ ദിവസവും വരാറുണ്ട്. അതൊക്കെ ചിരിച്ചു തള്ളാന്‍ ഞാന്‍ പഠിച്ചു കരണ്‍ ജോഹര്‍ പറയുന്നു.കുറച്ചു നാളുകളായി എന്നെയും ഷാരൂഖിനെയും ചേര്‍ത്ത് ഗോസിപ്പുകള്‍ കേള്‍ക്കുന്നുണ്ട്. ഒരിക്കല്‍ ഒരു ടെലിചാനലിലെ പ്രോഗ്രാമിനിടയില്‍ അതിന്റെ അവതാരകന്‍ എന്നോട് ഇതേക്കുറിച്ച് ചോദിച്ചു. സത്യത്തില്‍ കേട്ടപ്പോള്‍ ഹൃദയം തകര്‍ന്നുപോയി. കടുത്ത ദേഷ്യം തോന്നി്. 'സ്വന്തം സഹോദരനൊപ്പം ഉറങ്ങുമ്പോള്‍ നിങ്ങള്‍ക്കെന്താണ് തോന്നുക' എന്ന് ഞാന്‍ അയാളോട് ചോദിച്ചു.

ഷാരൂഖ് എനിക്കെന്റെ മുതിര്‍ന്ന സഹോദരനെപ്പോലെയാണ്. ആളുകള്‍ക്ക് എങ്ങനെ ഇത്തരത്തില്‍ സംസാരിക്കാന്‍ സാധിക്കുന്നു എന്നു പോലും ചിന്തിക്കാറുണ്ട്. എനിക്ക് എന്നെയും അദ്ദേഹത്തെയും കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടാക്കുന്നവരോട് സഹതാപമേയുള്ളു ''കരണ്‍ ജോഹര്‍ പറഞ്ഞു.

Other News in this category4malayalees Recommends