''ഇതാണ് ഭായ് അവസ്ഥ'' ; നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്ന അധ്യാപകന്റെ ചിത്രം ഷെയര്‍ ചെയ്ത് ആഷിക് അബു ; പ്രതികരിക്കാന്‍ ആഹ്വാനവും

A system error occurred.

''ഇതാണ് ഭായ് അവസ്ഥ'' ; നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്ന അധ്യാപകന്റെ ചിത്രം ഷെയര്‍ ചെയ്ത് ആഷിക് അബു ; പ്രതികരിക്കാന്‍ ആഹ്വാനവും
പാമ്പാടി നെഹ്‌റു കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളില്‍ പങ്കാളിയായി സംവിധായകന്‍ ആഷിക് അബുവും. നെഹ്‌റു കോളജിലെ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന, വിദ്യാര്‍ഥികള്‍ക്കിടയില്‍ 'വട്ടോളി' എന്ന പേരില്‍ കുപ്രസിദ്ധനായ അധ്യാപകന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുയാണ് ആഷിക് അബു. അധ്യാപകന്‍ ഒരു വിദ്യാര്‍ഥിക്കുനേരെ വടിയൊങ്ങുന്ന ചിത്രമാണ് ആഷിക് അബു ഷെയര്‍ ചെയ്തത്. തനിക്ക് ഒരു വിദ്യാര്‍ഥി അയച്ചു തന്നതാണിതെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 'ഇതാണ് ഭായ് അവസ്ഥ' എന്ന കുറിപ്പോടെ ഒരു വിദ്യാര്‍ഥി അയച്ച ചിത്രമാണിത്. പ്രിയ വിദ്യാര്‍ഥി സമൂഹമേ നിങ്ങള്‍ ഒരുമിച്ച് ഒന്നെഴുന്നേറ്റുനിന്നാല്‍ ലോകം മാറും. അതാണ് ചരിത്രം' ആഷിക് അബു ഫേസ്ബുക്കില്‍ കുറിക്കുന്നു.

പാമ്പാടി നെഹ്‌റു കൊളജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ജിഷ്ണുവിനെ വെള്ളിയാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പള്‍സ് ഉണ്ടെന്നു കണ്ട വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം ഹോസ്റ്റലിലുണ്ടായിരുന്ന പ്രവീണ്‍ എന്ന അധ്യാപകന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപകനും മാനേജ്‌മെന്റും നടത്തിയ മാനസിക പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന ആരോപണവുമായി ഇതേ കോളജിലെ വിദ്യാര്‍ഥികള്‍ പറയുന്നത്. പരീക്ഷയ്ക്കിടെ തിരിഞ്ഞുനോക്കിയതിന് കോപ്പിയടിച്ചെന്നാരോപിച്ച് പ്രവീണ്‍ എന്ന അധ്യപകന്‍ ജിഷ്ണുവിനെ പിടികൂടുകയും ഉത്തരക്കടലാസ് വെട്ടിക്കളയുകയും ചെയ്തിരുന്നു.


ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയകളിലും മറ്റും ഉയരുന്ന വ്യാപകമായ പ്രതിഷേധങ്ങള്‍ക്കു ശക്തമായ പിന്തുണയാണ് ആഷിക് അബു പോസ്റ്റ് ഷെയര്‍ ചെയ്തത് .. 'ഇതൊരു ആത്മഹത്യ അല്ല സര്‍, കൊലപാതകമാണ്' എന്നെഴുതിയ പോസ്റ്ററും ആഷിക് അബു ഷെയര്‍ ചെയ്തിരുന്നു.


കോളജിലെ അധ്യാപകരുടെ ക്രൂരമര്‍ദ്ദനങ്ങളും വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലുകളും വിവരിച്ച് നിരവധി കമന്റുകളാണ് ആഷിക് അബുവിന്റെ പോസ്റ്റുകള്‍ക്കു താഴെ കമന്റായി എത്തുന്നത്.

Other News in this category4malayalees Recommends