നാലു വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു !!

A system error occurred.

നാലു വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു !!
കുട്ടിയല്ലേ,അവന്‍ മുന്നില്‍ ഇരുന്നോട്ടെ എന്നുപറഞ്ഞ് ബൈക്കിന് മുന്നിലിരുത്തി യാത്ര ചെയ്യുന്ന മാതാപിതാക്കള്‍ ധാരാളമാണ് .എന്നാല്‍ ഇനി കുട്ടികളെ ഇത്തരത്തില്‍ കൊണ്ടുപോകുമ്പോള്‍ ഹെല്‍മെറ്റ് വയ്ക്കണം.നാലു വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഇരുചക്രവാഹനത്തില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു.മോട്ടോര്‍ വാഹന നിയമ ഭേദഗതി ചര്‍ച്ച ചെയ്യുന്ന സ്ഥിരം പാര്‍ലമെന്റ് സമിതിയുടേതാണ് ശുപാര്‍ശ.ചട്ടങ്ങള്‍ക്ക് രൂപം നല്‍കുമ്പോള്‍ നാലു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ യാത്രാ സുരക്ഷ ഉറപ്പാക്കാനായി വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്നും സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മുതിര്‍ന്നവരുടേയും കുട്ടികളുടേയും ഹെല്‍മെറ്റിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് നടപടിയുണ്ടാകണം.നിശ്ചിത നിലവാരമുള്ള ഹെല്‍മെറ്റുകള്‍ മാത്രം പുറത്തിറക്കാന്‍ നിര്‍മ്മാതാക്കളെ നിയമം കൊണ്ട് നിര്‍ബന്ധിതരാക്കും.വേഗപരിധി നിര്‍ണ്ണയിച്ചുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കുക എന്ന മറ്റൊരു ശുപാര്‍ശയും സമിതി മുന്നോട്ട് വയ്ക്കുന്നു.

Other News in this category4malayalees Recommends