മരിക്കാനുള്ള വഴി തേടി ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു ; യുവതിയുടെ ഫോണ്‍വിളിക്ക് മറുപടി നല്‍കിയത് ഡിഐജി !!

A system error occurred.

മരിക്കാനുള്ള വഴി തേടി ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു ; യുവതിയുടെ ഫോണ്‍വിളിക്ക് മറുപടി നല്‍കിയത് ഡിഐജി !!
മരിക്കുന്നത് എങ്ങനെയെന്ന് ഗൂഗുളില്‍ പരിശോധിക്കുകയും തുടര്‍ന്ന് ടോള്‍ ഫ്രീനമ്പറിലേക്ക് വിളിക്കുകയും ചെയ്ത യുവതിയ്ക്ക് മറുപടി നല്‍കിയത് ഡിഐജി.24 കാരിയാണ് മരിക്കാന്‍ വഴി തേടി ഗൂഗിളില്‍ സേര്‍ച്ച് ചെയ്തത് .ആത്മഹത്യ സഹായ നമ്പറിലേക്ക് വിളിച്ച യുവതിയെ കൗണ്‍സിലിങ്ങിലൂടെ ഒടുവില്‍ മനസ് മാറ്റി.

പെണ്‍കുട്ടി ഒരാളുമായി പ്രണയത്തിലായിരുന്നു.എന്നാല്‍ സര്‍ക്കാര്‍ ജോലി കിട്ടിയതോടെ കാമുകന്‍ കാലുമാറി.മാനസീകമായി തകര്‍ന്നതിനാല്‍ മരിക്കാന്‍ തീരുമാനിച്ചു.പുഴയില്‍ചാടാന്‍ തീരുമാനിച്ചെങ്കിലും എളുപ്പ വഴി വേറെയുണ്ടോ എന്നാലോചിക്കുകയായിരുന്നു.തുടര്‍ന്നാണ് ഗൂഗിളില്‍ സേര്‍ച്ച് ചെയ്തത് .

ഡിഐജി പറയുന്നതിങ്ങനെ,ജനുവരി 3നാണ് എനിക്ക് അപരിചിതയായ പെണ്‍കുട്ടിയുടെ കോള്‍ വന്നത്.ആകെ നെര്‍വസ് ആയിരുന്നു.സൂയിസൈഡ് ഹെല്‍പ് ലൈനില്‍ നിന്നാണ് നമ്പര്‍ കിട്ടിയത്.ഞാന്‍ ഡിഐജിയെന്ന് പറഞ്ഞപ്പോള്‍ പെണ്‍കുട്ടി ആദ്യം ഞെട്ടി.പിന്നീട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി കൗണ്‍സിലിങ് നടത്തി.കൗണ്‍സിലിങ്ങിന് ശേഷം പെണ്‍കുട്ടി മരിക്കണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.ഒപ്പം കാമുകനുമായുള്ള പിണക്കവും മാറിയത്രെ !

Other News in this category4malayalees Recommends