കേരളാ ക്ലബിന് നവ സാരഥികള്‍; ജെയിന്‍ മാത്യൂസ് പ്രസിഡന്റ്

A system error occurred.

കേരളാ ക്ലബിന് നവ സാരഥികള്‍; ജെയിന്‍ മാത്യൂസ് പ്രസിഡന്റ്
മിഷിഗണ്‍: 1975ല്‍ സ്ഥാപിതമായ മിഷിഗണിലെ ആദ്യത്തെ മലയാളി സംഘടനയായ കേരളാ ക്ലബിന്റെ 42മത്തെ പ്രസിഡന്റായി ജെയിന്‍ മാത്യൂസ് കണ്ണച്ചാംപറമ്പിലിനേയും മറ്റു ഭാരവാഹികളേയും 2016 ഡിസംബര്‍ 16നു നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ തെരഞ്ഞെടുത്തു. ഇലക്ഷന്‍ ഓഫീസറായ ഡോ. സതീഷ് സുന്ദര്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി മുരളി നായര്‍, ബാബു കുര്യന്‍ എന്നിവരുടേയും മറ്റ് ഭാരവാഹികളുടേയും മെമ്പര്‍മാരുടേയും നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ബൈജു പണിക്കര്‍, വൈസ് പ്രസിഡന്റ് സുജിത് മേനോന്‍, സെക്രട്ടറി ധന്യ മേനോന്‍, ജോയിന്റ് സെക്രട്ടറി ലിബിന്‍ ജോണ്‍, ട്രഷറര്‍ അജയ് അലക്‌സ്, ജോയിന്റ് ട്രഷറര്‍ കാര്‍ത്തി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.

കേരള ക്ലബില്‍ വര്‍ഷങ്ങളായി പല സ്ഥാനങ്ങള്‍ വഹിച്ചും, നിരവധി കര്‍മ്മപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയവരുമാണ് പുതിയ ഭാരവാഹികള്‍.

1975മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, കമ്യൂണിറ്റി സര്‍വീസിനും, ഭാരതീയ സംസ്‌കാരത്തിനും പൈതൃകത്തിനും ജാതിമതഭേദമെന്യേ തുല്യത കൊടുക്കുന്ന ഒരു മഹത്തായ സംഘടനയാണ് മിഷിഗണിലെ കേരളാ ക്ലബ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 248 251 2256, ഇമെയില്‍: president@keralaclub.org. Website: www.keralaclub.org

Other News in this category4malayalees Recommends