തണ്ടര്‍ ഓഫ് ഗോഡ് ' 15 ന് ക്രോലിയില്‍..ആത്മാഭിഷേക ശുശ്രൂഷയുമായി ഫാ. സോജി ഓലിക്കലും ഡോ. ജോണ്‍ ദാസും

A system error occurred.

തണ്ടര്‍ ഓഫ് ഗോഡ് ' 15 ന് ക്രോലിയില്‍..ആത്മാഭിഷേക ശുശ്രൂഷയുമായി ഫാ. സോജി ഓലിക്കലും ഡോ. ജോണ്‍ ദാസും
സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ' തണ്ടര്‍ ഓഫ് ഗോഡ് ' 15 ന് ഞായറാഴ്ച ക്രോളിയില്‍ നടക്കും.

വിവിധങ്ങളായ ഭാഷകളും സംസ്‌കാരവും ഇടകലര്‍ന്ന യൂറോപ്പില്‍ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ടിരിക്കുന്ന തണ്ടര്‍ ഓഫ് ഗോഡില്‍ ഇത്തവണ ഫാ .സോജി ഓലിക്കലിനൊപ്പം , പരിശുദ്ധാത്മാഭിഷേക ധ്യാനശുശ്രൂഷയിലൂടെ അനേകരെ മാനസാന്തരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ വചനപ്രഘോഷകനും വിടുതല്‍ ശുശ്രൂഷകനുമായ ഡോ.ജോണ്‍ ദാസും പങ്കെടുക്കും.

അരുന്ധല്‍ & െ്രെബറ്റണ്‍ അതിരൂപതാ ബിഷപ്പ് റിച്ചാര്‍ഡ് മോത്തിന്റെ അനുഗ്രഹാശീര്‍വാദത്തോടെ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ രൂപത വൊക്കേഷന്‍ ഡയറക്ടര്‍ ഫാ. ടെറി മാര്‍ട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെടും.


കണ്‍വെന്‍ഷനിലേക്ക് വിവിധ പ്രദേശങ്ങളില്‍നിന്നും വാഹനസൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

15 ന് ഉച്ചതിരിഞ്ഞ് 1.30 മുതല്‍ വൈകിട്ട് 5.30 വരെ ക്രോളിയിലെ സെന്റ് വില്‍ഫ്രഡ് കാത്തലിക് സ്‌കൂളിലാണ് ( ST.WILFRED WAY, RH 11 8 PG) കണ്‍വെന്‍ഷന്‍ നടക്കുക.

ആരാധന,വചനപ്രഘോഷണം, കുമ്പസാരം ,സ്പിരിച്വല്‍ ഷെയറിംങ്, കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ തുടങ്ങിയ ശുശ്രൂഷകള്‍ കണ്‍വെന്‍ഷന്റെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കണ്‍വെന്‍ഷനിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു....

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബിജോയ് ആലപ്പാട്ട്.07960000217.


കണ്‍വെന്‍ഷനായുള്ള വാഹനസൌകര്യത്തെപ്പറ്റിയുള്ള വിവരങ്ങള്‍ക്ക്.

വര്‍ത്തിംങ്: ജോളി 07578751427

വോക്കിംങ്: ബീന വില്‍സണ്‍. 07859888530.


Other News in this category4malayalees Recommends