പത്തനംതിട്ട സ്വദേശി അനിത ജോളി ബര്‍മ്മിങ്ഹാമില്‍ അന്തരിച്ചു ; മൂന്നു വര്‍ഷമായി കാന്‍സറിന് ചികിത്സയിലായിരുന്നു

A system error occurred.

പത്തനംതിട്ട സ്വദേശി അനിത ജോളി ബര്‍മ്മിങ്ഹാമില്‍ അന്തരിച്ചു ; മൂന്നു വര്‍ഷമായി കാന്‍സറിന് ചികിത്സയിലായിരുന്നു
ബര്‍മ്മിങ്ഹാം ; യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മറ്റൊരു മലയാളി കൂടി അന്തരിച്ചു.ബര്‍മ്മിങ്ഹാമില്‍ താമസിച്ചിരുന്ന അനിത ജോളി പുത്തന്‍പുരയ്ക്കല്‍(56) ആണ് അന്തരിച്ചത്.മൂന്നു വര്‍ഷമായി കാന്‍സറിന് ചികിത്സയിലായിരുന്ന അനിത ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്.പരേതനായ ലാലിച്ചന്‍ സ്‌കറിയ തോമസാണ് ഭര്‍ത്താവ്.നാലു വര്‍ഷം മുമ്പായിരുന്നു യുകെയില്‍ വച്ച് അനിതയുടെ ഭര്‍ത്താവ് ലാലിച്ചനും മരണമടഞ്ഞത് .വിയോഗത്തെ ഉള്‍ക്കൊള്ളാനാകാത്ത വേദനയ്ക്കിടെയാണ് അനിതയും കാന്‍സര്‍ രോഗിയാണെന്ന് തിരിച്ചറിഞ്ഞത് .മൂന്നു വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷം ശനിയാഴ്ച ബര്‍മ്മിങ്ഹാം ക്വീന്‍ എലിസബത്ത് ഹോസ്പിറ്റലില്‍ വച്ച് അനിത മരണമടഞ്ഞു.

ബര്‍മ്മിങ്ഹാിലെ മലയാളികള്‍ അനിതയുടെ മരണത്തില്‍ വേദനയിലാണ് .ഞായറാഴ്ച ബര്‍മ്മിങ്ഹാമില്‍ അനിതയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു.രണ്ടു പെണ്‍മക്കളുണ്ട് .മൂത്ത മകള്‍ ഷൈനി തോമസ് ബര്‍മിങ്ഹാമില്‍ ആയുര്‍വ്വേദ ഡോക്ടറാണ് .രണ്ടാമത്തെ മകള്‍ ഷാലു തോമസ് ലണ്ടനില്‍ കാര്‍ഡിയോ ഫിസിയോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

അമ്മയുടെ വേര്‍പാടില്‍ തകര്‍ന്നിരിക്കുകയാണ് ഇരുവരും.ഷൈനിയുടെ ഭര്‍ത്താവ് അനില്‍ സേവ്യര്‍ ആയുര്‍വേദ ഡോക്ടറാണ് .കാതറിന്‍,എയ്മി എന്നിവര്‍ പേരകുട്ടികള്‍ .

അനിതയുടെ സംസ്‌കാരം യുകെയില്‍ വച്ചുതന്നെ നടത്താനാണ് തീരുമാനം.സുഹൃത്തുകള്‍ കുടുംബത്തിന് പിന്തുണയുമായി അരികില്‍ തന്നെയുണ്ട് .

Other News in this category4malayalees Recommends