അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഉത്തര കൊറിയ, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം ഉടനുണ്ടാകും

അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഉത്തര കൊറിയ, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം ഉടനുണ്ടാകും
വാഷിംഗ്ടണ്‍: അമേരിക്കയക്ക് ശക്തമായ മുന്നറിയിപ്പുമായി ഉത്തര കൊറിയ. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം ഉടനുണ്ടാകും. രാജ്യത്തിനെതിരായ അമേരിക്കയുടെ നയങ്ങളാണ് വന്‍ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ കാരണമെന്ന് ഉത്തരകൊറിയ ആരോപിക്കുന്നു.

ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് ഭൂകണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം അവസാനഘട്ടത്തിലെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് പ്രഖ്യാപിച്ചത്. ലോകത്തിലെ വന്‍ ശക്തികളെന്ന് അവകാശപ്പെടുന്ന ഒരു സൈന്യത്തിനും ഉത്തര കൊറിയയെ ആക്രമിക്കാന്‍ സാധിക്കില്ലെന്നും ഈ വര്‍ഷം വന്‍ ആണവ ശക്തിയായി ഉയരുമെന്നും പ്രസിഡന്റ് വെല്ലുവിളിച്ചു. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം ലോകത്തിന് വന്‍ ഭീഷണിയെന്നായിരുന്നു ഇതിനോട് അമേരിക്ക പ്രതികരിച്ചത്. ഇതിന് മറുപടിയുമായാണ് കൊറിയ രംഗത്തെത്തിയിരിക്കുന്നത്.

മിസൈലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും പരീക്ഷണ വിക്ഷേപണത്തിനുള്ള പ്രസിഡന്റിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും ഉത്തര കൊറിയന്‍ വിദേശകാര്യ വക്താവ് പറഞ്ഞു. അമേരിക്കയുടെ വിദ്വേഷപരമായ നയങ്ങളാണ് കൂടൂതല്‍ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അമേരിക്കയുടെയോ, അമേരിക്കയുമായി സൗഹൃദം പങ്കിടുന്ന രാജ്യങ്ങളുടെ പരിധിയില്‍ മിസൈല്‍ പരീക്ഷിച്ചാല്‍ വെടിവച്ചിടാന്‍ സൈന്യത്തിന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടര്‍ ഉത്തരവ് നല്‍കി.

കഴിഞ്ഞ വര്‍ഷം ഉത്തര കൊറിയ രണ്ട് ആണവ പരീക്ഷണങ്ങള്‍ നടത്തുകയും നിരവധി മിസൈലുകള്‍ പരീക്ഷിക്കുകയും ചെയ്തത് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍ ഉത്തര കൊറിയക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. കൊറിയയുടെ ഇപ്പോഴത്തെ നീക്കം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതാണ്.
Other News in this category4malayalees Recommends