ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ലാലാ ലാന്‍ഡിന് ഏഴ് അവാര്‍ഡ്

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ലാലാ ലാന്‍ഡിന് ഏഴ് അവാര്‍ഡ്
ലോസ്ഏഞ്ചല്‍സ്: എഴുപതിനാലാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. നടനും നടിക്കുമുള്‍പ്പടെ ഏഴ് പുരസ്‌ക്കാരങ്ങളോടെ ലാലാ ലാന്‍ഡ് എന്ന ചിത്രം നേട്ടം കൈവരിച്ചു.

റയാന്‍ ഗോസ്ലിംഗാണ് മികച്ച നടന്‍. മികച്ച നടിക്കുള്ള അവാര്‍ഡ് എമ്മ സ്‌റ്റോണിനാണ്. ലാലാ ലാന്‍ഡ് ഒരുക്കിയ ഡാമിയന്‍ സെസെല്ലയാണ് മികച്ച സംവിധായകന്‍. ഇതിന് പുറമേ പശ്ചാത്തലസംഗീതം, മികച്ച ഗാനം എന്നിവയ്ക്കുള്ള പുരസ്‌ക്കാരവും ലാലാലാന്‍ഡ് നേടി. ലാലാ ലാന്‍ഡിലൂടെ മികച്ച തിരകഥയ്ക്കുള്ള അവാര്‍ഡ് ഡാമിയന്‍ ചാസലേ സ്വന്തമാക്കി.

ആരോണ്‍ ടെയ്‌ലറാണ് മികച്ച സഹനടന്‍(ചിത്രം: നൊക്ടെണല്‍) മികച്ച സഹനടിയായി വയോല ഡേവിസ് (ഫെന്‍സസ്) തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച വിദേശ ചിത്രമായി ഫ്രഞ്ച് സിനിമയായ എല്ല തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്ന് ഡോ ബിജുവിന്റെ കാടു പൂക്കുന്ന നേരം എന്ന ചിത്രം നോമിനേഷന്‍ നേടിയിരുന്നെങ്കിലും അവസാന റൗണ്ടില്‍ പിന്തള്ളപ്പെട്ടു.
Other News in this category4malayalees Recommends