കാനഡയില്‍ ജഡ്ജിമാരുടെ നിയമത്തില്‍ വന്‍ കാലതാമസം;നീതിന്യായ വ്യവസ്ഥ വന്‍ പ്രതിസന്ധിയില്‍; ന്യായാധിപന്‍മാരുടെ അപര്യാപ്ത കാരണം ക്രിമിനല്‍കേസുകള്‍ക്ക് മുന്‍ഗണന നല്‍കപ്പെടുന്നതും സിവില്‍ കേസുകള്‍ നീട്ടി വയ്ക്കപ്പെടുന്നതും പതിവാകുന്നു

A system error occurred.

കാനഡയില്‍ ജഡ്ജിമാരുടെ നിയമത്തില്‍ വന്‍ കാലതാമസം;നീതിന്യായ വ്യവസ്ഥ വന്‍ പ്രതിസന്ധിയില്‍; ന്യായാധിപന്‍മാരുടെ അപര്യാപ്ത കാരണം ക്രിമിനല്‍കേസുകള്‍ക്ക് മുന്‍ഗണന നല്‍കപ്പെടുന്നതും സിവില്‍ കേസുകള്‍ നീട്ടി വയ്ക്കപ്പെടുന്നതും പതിവാകുന്നു
വേണ്ടത്ര ജഡ്ജുമാരെ നിയമിക്കുന്നതില്‍ ഫെഡറല്‍ ഗവണ്‍മെന്റ് വരുത്തുന്ന കാലതാമസം മൂലം കാനഡയിലെ ക്രിമിനല്‍ ജസ്റ്റിസി സിറ്റം വന്‍ പ്രതിസന്ധിയെ നേരിടുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. ഇക്കാരണത്താല്‍ രാജ്യത്തെ സിവില്‍കേസുകളില്‍ കാലതാമസമേറെയുണ്ടാകുന്നുവെന്നും ക്രിമിനല്‍ കേസുകള്‍ക്ക് കൂടുതല്‍ മുന്‍ഗണനയേകാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഒട്ടാവയിലെ ലോയര്‍മാര്‍ വെളിപ്പെടുത്തുന്നു. മിക്ക ക്രിമിനല്‍ ,സിവില്‍ കേസ് വിചാരണകള്‍ക്കും ഒരു ജൂറിയെ ആവശ്യമാണ്. അതിന് ശേഷം മാത്രമാണിത് ഒന്റാറിയോവിലെ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജുമാര്‍ക്ക് മുമ്പിലെത്തുന്നത്. ഇവരെ നിയമിക്കുന്നത് ഫെഡറല്‍ ഗവണ്‍മെന്റാണ്. നിലവില്‍ 43 ജഡ്ജുമാരുടെ ഒഴിവാണുള്ളത്. ബാക്കിയുളളവരില്‍ 12 പേര്‍ ഈ ഫെബ്രുവരിയില്‍ റിട്ടയര്‍ ചെയ്യാനിരിക്കുകയുമാണ്.

ഫെബ്രുവരിയില്‍ ആരംഭിക്കാനിരുന്ന ഒരു ട്രയല്‍ ജഡ്ജുമാരുടെ അഭാവത്തില്‍ റദ്ദാക്കേണ്ടുന്ന അവസ്ഥയാണുണ്ടായിരിക്കുന്നതെന്നും അത് ഒരു വര്‍ഷം മുമ്പ് ബുക്ക് ചെയ്തിരുന്നതാണെന്നുമാണ് ഒട്ടാവയിലെ മെഡിക്കല്‍ മാല്‍പ്രാക്ടീസ് ലോയറായ ആന്‍ഡ്രിയ ഗിറോനെസ് ക്രിസ്മസിന് മുമ്പ് വെളിപ്പെടുത്തിയിരുന്നത്. ഭിന്നശേഷിയുള്ള ഒരു പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ ലോയറായിട്ടാണ് ഗിറോനെസ് പ്രവര്‍ത്തിക്കുന്നത്. ഒന്റാറിയോവിലെ പ്രശസ്തമായ ഒരു ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെയാണ് ഇവര്‍ മള്‍ട്ടി മില്യണ്‍ ഡോളറിന്റെ കേസ് നടത്തുന്നത്. ഈ ആശുപത്രിയില്‍ വച്ച് ജനന സമയത്ത് പെണ്‍കുട്ടിക്ക് വേണ്ടത്ര ഓക്‌സിജന്‍ നല്‍കാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ ബ്രെയിന്‍ തകരാറിലായതിനെതിരെയാണ് ഇവര്‍ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ കേസ് നടത്തുന്നത്.

കൊലപാതകം പോലുള്ള ഗൗരവപരമായ കുറ്റകൃത്യങ്ങളുടെ വിചാരണ 30 മാസങ്ങള്‍ക്കകം പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ വര്‍ഷം ആദ്യം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ചാര്‍ജ് ചെയ്യുന്നത് മുതല്‍ വിചാരണ പൂര്‍ത്തിയാകുന്നത് വരെയുള്ള നടപടികള്‍ ഈ 30 മാസങ്ങള്‍ക്കകം പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി ഇതിലൂടെ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇതനുസരിച്ച് പ്രൊവിന്‍ഷ്യല്‍ കോടതി വിചാരണകള്‍ 18 മാസങ്ങള്‍ക്കകം പുര്‍ത്തിയാക്കിയിരിക്കണം. എന്നാല്‍ പ്രീലിമിനറി അന്വേഷണം നടക്കുന്നുവെങ്കില്‍ ഇതിന് 30 മാസങ്ങള്‍ വരെ സമയം എടുക്കാവുന്നതുമാണ്. ജഡ്ജുമാരുടെ കുറവ് കാരണം ക്രിമിനല്‍ കേസുകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ നിര്‍ബന്ധിതമായിരിക്കുന്നതിനാല്‍ നിരവധി സിവില്‍ കേസുകള്‍ പിന്നോട്ട് തള്ളപ്പെട്ടിരിക്കുന്നുവെന്നാണ് ഡിഫെന്‍സ് കൗണ്‍സെല്‍ അസോസിയേഷന്‍ ഓഫ് ഒട്ടാവ പ്രസിഡന്റായ അന്നി വെയിന്‍സ്റ്റെയിന്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ എത്ര സിവില്‍ കേസുകള്‍ ഇത്തരത്തില്‍ പിന്തള്ളപ്പെട്ടുവെന്ന് ഒന്‍രാറിയോവിലെ മിനിസ്ട്രി ഓഫ് ദി അറ്റോര്‍ണി ജനറല്‍ ഇത് വരെ വ്യക്തമാക്കിയിട്ടില്ല.രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ ക്രിമിനല്‍ കേസുകള്‍ക്ക് ഇത്തരത്തില്‍ മുന്‍ഗണന നല്‍കുന്നതും സിവില്‍ കേസുകള്‍ നീട്ടി വയ്ക്കുന്നതുമായി പ്രവണത വ്യാപിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

Other News in this category4malayalees Recommends