2017 ജൂലൈ മുതല്‍ ഓസ്‌ട്രേലിയക്കാരുടെ മാതാപിതാക്കന്‍മാര്‍ക്കായുള്ള പുതിയ ടെംപററി വിസ ; അഞ്ച് വര്‍ഷം വരെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം നില്‍ക്കാം; വിസയ്ക്ക് ആവശ്യക്കാരേറെ; 2017-2018 വര്‍ഷത്തേക്കുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ നിരവധി പേര്‍

2017 ജൂലൈ മുതല്‍ ഓസ്‌ട്രേലിയക്കാരുടെ മാതാപിതാക്കന്‍മാര്‍ക്കായുള്ള പുതിയ ടെംപററി വിസ ; അഞ്ച് വര്‍ഷം വരെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം നില്‍ക്കാം; വിസയ്ക്ക് ആവശ്യക്കാരേറെ; 2017-2018 വര്‍ഷത്തേക്കുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ നിരവധി പേര്‍

ഓസ്‌ട്രേലിയക്കാരുടെ മാതാപിതാക്കന്‍മാര്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ ടെംപററി വിസ ഈ വര്‍ഷം ജൂലൈ മുതല്‍ നല്‍കുമെന്ന് ഉറപ്പായി. ഇതുമായി ബന്ധപ്പെട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (ഡിഐബിപി) ഒരു കണ്‍സള്‍ട്ടേഷന്‍ ലോഞ്ച് ചെയ്യുകയും ജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ വിസ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ തങ്ങളുടെ കുടുംബത്തിനൊപ്പം അഞ്ച് വര്‍ഷം വരെ താമസിക്കാന്‍ സ്‌പോണ്‍സേഡ് പാരന്റ്‌സിന് പുതിയ വിസ സിസ്റ്റത്തിലൂടെ സാധിക്കം.


ഓസ്‌ട്രേലിയയിലുള്ള തങ്ങളുടെ കുട്ടികളെയും പേരക്കുട്ടികളെയും കാണാനും അവര്‍ക്കൊപ്പം കുറച്ച് കാലം താമസിക്കാനും മാതാപിതാക്കള്‍ക്ക് അവസരമേകുന്നതിനൊപ്പം അവര്‍ ഓസ്‌ട്രേലിയന്‍ സമൂഹത്തിന് ഒരു ഭാരമാകാതിരിക്കാനും ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഈ വിസ സമ്പ്രദായം. നിലവില്‍ ഓസ്‌ട്രേലിയയിലെ മക്കളോടൊപ്പം കഴിയാന്‍ പാരന്റ്‌സിന് മറ്റ് നിരവധി വിസ ഓപ്ഷനുകള്‍ നിലവിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ പുതിയൊരു സമീപനം ആവശ്യമാണെന്നാണ് സമൂഹത്തില്‍ നിന്നുള്ള ഫീഡ് ബാക്ക് വെളിപ്പെടുത്തിയിരിക്കുന്നതെന്നും അതനുസരിച്ചാണ് അഞ്ച് വര്‍ഷം വരെ തങ്ങാനനുവദിക്കുന്ന പുതിയ വിസ നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്നും ഡിഐബിപി വക്താവ് വെളിപ്പെടുത്തുന്നു.

ഇത് പ്രകാരം നിലവിലുള്ള ടെംപററി സ്റ്റേ പാരന്റ് വിസ ദീര്‍ഘിപ്പിക്കുന്നതിനായി ആളുകള്‍ ഒരു എഴുതിത്തയ്യാറാക്കിയ സബ്മിഷന്‍ സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. അല്ലെങ്കില്‍ temporary.parent.visa@border.gov.au.hn-te-¡v ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് ഒരു ഇമെയില്‍ അയക്കുകയും ചെയ്യണം. ഇത്തരം സബ്മിഷനുകള്‍ 2016 ഒക്ടോബര്‍ 31ന് അര്‍ധരാത്രി വരെയായിരുന്നു സ്വീകരിച്ചിരുന്നത്. ് 2016-2017 കാലത്തേക്ക് 8675 പേര്‍ക്കാണ് ഇത്തരം വിസ അനുവദിക്കുന്നത്. ഇതിനുള്ള ഡിമാന്‍ഡ് ലഭ്യമായ വിസകളേക്കാള്‍ വളരെ കൂടുതലായതിനാല്‍ ഓരോ വര്‍ഷവും പരിധി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയാണ്. 2017-2018 വര്‍ഷത്തേക്ക് ഇത്തരം വിസകള്‍ക്ക് അപേക്ഷ സ്വീകരിക്കുന്ന സമയത്തിനായി ഇപ്പോള്‍ തന്നെ ഒട്ടേറെപ്പേര്‍ കാത്തിരിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.







Other News in this category



4malayalees Recommends

LIKE US