ഓസ്‌ട്രേലിയക്കാര്‍ക്ക് ആഹാരത്തോട് യാതൊരു വിലയുമില്ലേ...?വര്‍ഷം തോറും 10 ബില്യണ്‍ ഡോളറിന്റെ ഭക്ഷണം കളയുന്നു; ആഴ്ച തോറും വാങ്ങുന്ന ഗ്രോസറികളില്‍ 14 ശതമാനവും വെയിസ്റ്റാക്കുന്നു; ഓരോ കുടുംബവും പ്രതിവര്‍ഷം 1000 ഡോളര്‍ കളയുന്നു

ഓസ്‌ട്രേലിയക്കാര്‍ക്ക്  ആഹാരത്തോട് യാതൊരു വിലയുമില്ലേ...?വര്‍ഷം തോറും  10 ബില്യണ്‍ ഡോളറിന്റെ ഭക്ഷണം കളയുന്നു; ആഴ്ച തോറും വാങ്ങുന്ന ഗ്രോസറികളില്‍ 14 ശതമാനവും വെയിസ്റ്റാക്കുന്നു; ഓരോ കുടുംബവും പ്രതിവര്‍ഷം 1000 ഡോളര്‍ കളയുന്നു

ഭക്ഷണത്തെ ദൈവസമാനമായിട്ടാണ് മിക്കവരും കാണുന്നത്. എന്നാല്‍ ഓസ്‌ട്രേലിയക്കാര്‍ ഇക്കാര്യത്തില്‍ പിന്നിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് . അതായത് ഇവിടെ ഭക്ഷണത്തിന്റെ പേരില്‍ വര്‍ഷം തോറും ബില്യണ്‍ കണക്കിന് ഡോളര്‍ വൃഥാവിലാക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇതനുസരിച്ച് രാജ്യത്തുള്ളവര്‍ പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളര്‍ വരെ ഈ വകയില്‍ വെറുതെയാക്കുന്നുവെന്നാണ് റാബോബാങ്ക് റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നത്. കുടുംബങ്ങള്‍ തങ്ങള്‍ ആഴ്ച തോറും വാങ്ങുന്ന ഗ്രോസറികളില്‍ 14 ശതമാനവും ഉപയോഗിക്കാതെ വലിച്ചെറിയുന്നുവെന്നും പ്രസ്തുത പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. അതായത് ഈ വകയില്‍ ഓരോ കുടുംബവും വര്‍ഷത്തില്‍ 1000 ഡോളര്‍ വെറുതെയാക്കുന്നുവെന്നും വ്യക്തമായിട്ടുണ്ട്. തങ്ങള്‍ എത്ര മാത്രം ഭക്ഷണം വെറുതെയാക്കുന്നുവെന്ന കാര്യത്തില്‍ ആളുകള്‍ക്ക് കൂടുതല്‍ തിരിച്ചറിവുണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് റാബോബാങ്കിന്റെ മാര്‍ക്കറ്റ് റിസര്‍ച്ച് തലവനായ ഗ്ലെന്‍ വീലാന്‍ഡ്‌സ് പറയുന്നത്. ഈ പ്രവണത തുടര്‍ന്നാല്‍ ഭാവിയിലെ ഭക്ഷ്യസുരക്ഷ അവതാളത്തിലാകുമെന്നും അദ്ദേഹം പറയുന്നു.


2050 ആകുമ്പോഴേക്കും ഓസ്‌ട്രേലിയയില്‍ ഒമ്പത് ബില്യണ്‍ ജനസംഖ്യയുണ്ടാകുമെന്നും തല്‍ഫലമായി ഓരോ മിനുറ്റിലും 158 പേര്‍ക്ക് ഭക്ഷണം നല്‍കേണ്ടുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇത്രയും അളവില്‍ ഭക്ഷണം പാഴാക്കുക കൂടി ചെയ്താല്‍ ഇവിടുത്തെ ഭക്ഷ്യക്ഷാമം രൂക്ഷമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ഭക്ഷണം കരുതി ഉപയോഗിക്കണമെന്ന ശക്തമായ ബോധവല്‍ക്കരണം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഭക്ഷ്യ ഉല്‍പാദനവും കൃഷിയും സുപ്രധാന സ്രോതസ്സുകളാണെന്ന അവബോധം വളര്‍ത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.ഇത്തരത്തില്‍ രാജ്യവ്യാപകമായി വര്‍ഷം തോറും വെറുതെയാക്കുന്ന ഭക്ഷണത്തിന്റെ അളവില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ആറ് ശതമാനം വര്‍ധനവുണ്ടായതായും റാബോബാങ്ക് കണ്ടെത്തിയിരിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട റാബോ ബാങ്ക് നടത്തിയ ഏറ്റവും പുതിയ സര്‍വേയില്‍ 2000ത്തില്‍ അധികം പേരാണ് ഭാഗഭാക്കായിരുന്നത്. ഇതനുസരിച്ച് ന്യൂ സൗത്ത് വെയില്‍സിലുള്ളവരാണ് ഭക്ഷണം ഏറ്റവും കൂടുതല്‍ പാഴാക്കുന്നതെന്നും കണ്ടെത്തിയിരിക്കുന്നു. തങ്ങളുടെ ഭക്ഷണത്തിന്റെ 20 ശതമാനവും ഓരോ ആഴ്ചയിലും വലിച്ചെറിയുന്നുവെന്നാണ് പ്രസ്തുത സര്‍വേയില്‍ പങ്കെടുത്ത 18 ശതമാനം പേരും വെളിപ്പെടുത്തിയിരിക്കുന്നത്.തങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണം എത്തരത്തിലാണ് ഉല്‍പാദിപ്പിച്ചിരിക്കുന്നതെന്ന് അറിയാത്തവരാണ് ഭക്ഷണം ഇത്തരത്തില്‍ വെറുതെയാക്കുന്നതെന്നാണ് വീലാന്‍ഡ്‌സ് അഭിപ്രായപ്പെടുന്നത്.


Other News in this category4malayalees Recommends